ദിലീപിനെ തിരിച്ചെടുത്ത നടപടി അംഗീകരിക്കാനാകില്ല: അമ്മയ്‌ക്കെതിരെ നടി വാണി വിശ്വനാഥ്


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്ത നടപടിക്കെതിരെ നടി വാണി വിശ്വനാഥ് രംഗത്ത്. ദിലീപിനെ തിരിച്ചെടുത്ത നടപടി അംഗീകരിക്കാനാകില്ലെന്ന് വാണി വിശ്വനാഥ് പറഞ്ഞു. താന്‍ എന്നും ഇരയ്‌ക്കൊപ്പമാണെന്നും മുന്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ടര്‍ ടിവി പ്രതിനിധി ഹൈദര്‍ അലിയുമായി നടത്തിയ സംഭാഷണത്തിലാണ് വാണി വിശ്വനാഥ് നിലപാട് വ്യക്തമാക്കിയത്. ഭര്‍ത്താവ് ബാബുരാജ് കൂടി ഉള്‍പ്പെട്ട കമ്മറ്റി എടുത്ത തീരുമാനത്തിനെതിരെയാണ വാണി രംഗത്തെത്തിയിരിക്കുന്നത്. തീരുമാനത്തോട് ഞാന്‍ വിയോജിക്കുന്നു. കുറ്റവിമുക്തനായതിന് ശേഷം ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്താല്‍ മതിയായിരുന്നു. പുതിയ നേതൃത്വത്തിന്റെ തീരുമാനം ഒരുതരത്തിലും അംഗീകരിക്കാനാകില്ല. വാണി പറഞ്ഞു.

DONT MISS
Top