‘തീവണ്ടി’ ഇന്ന് തിയേറ്ററില്‍ എത്തില്ല; എന്നോടെങ്കിലും ഒന്ന് നേരത്തെ പറയാമിയിരുന്നു എന്ന് ടോവിനോ

ടോവിനോ തോമസിനെ നായകനാക്കി ഫെലിനി ടിപി സംവിധാനം ചെയ്യുന്ന തീവണ്ടിയുടെ റിലീസിംഗ് തിയതി മാറ്റിവച്ചു.  ആഗസ്റ്റ് സിനിമാസാണ് റിലീസിംഗ് തിയതി മാറ്റിയ വിവരം  ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.

ആഗസ്റ്റ് സിനിമാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത ടോവിനോ എന്നോടെങ്കിലും ഒന്ന് നേരത്തെ പറയാമായിരുന്നു എന്ന അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്. തീരുമാനം തന്നെ അത്ഭുതപ്പെടുത്തിയെന്നും ഇതിന് നന്ദി ഉണ്ടെന്നും അറിയിച്ചു.

തീവണ്ടിയുടെ പുറത്തിറങ്ങിയ ട്രെയിലറും പാട്ടുകളും വലിയ രീതിയില്‍ പ്രേക്ഷകപ്രശംസ നേടിയിരുന്നു. ഒരു ചെയിന്‍ സ്‌മോക്കറുടെ കഥയാണ് ചിത്രം പറയുന്നത്.  ചിത്രത്തില്‍ സംയുക്ത മേനോനാണ് നായികയായി വേഷമിടുന്നത്. വിനി വിശ്വലാലാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

DONT MISS
Top