അമേരിക്കയില്‍ മാധ്യമസ്ഥാപനത്തില്‍ വെടിവയ്പ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: അമേരിക്കയിലെ മെരിലാന്‍ഡിലെ മാധ്യമ സ്ഥാപനമായ ക്യാപിറ്റല്‍ ഗസ്റ്റ് ദിനപത്രത്തിനു നേരെ ഉണ്ടായ വെടിവയ്പ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. വെടിവയ്പ്പില്‍ നിരവധിപ്പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് വെടിവയ്പ്പ് ഉണ്ടായത്. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്നാല്‍ ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. എന്തിനാണ് വെടിവയ്പ്പ് നടത്തിയത് എന്ന കാര്യം അന്വേഷിച്ചു വരികയാണ് എന്നും പൊലീസ് അറിയിച്ചു.

മാധ്യമസ്ഥാപനത്തിലേക്ക് കയറിയ പ്രതി ഓഫീസിന്റെ ചില്ല് വെടിവച്ച് തകര്‍ത്ത് അകത്തേക്ക് വെടിവയ്ക്കുകയായിരുന്നു. ക്യാപിറ്റല്‍ ഗസറ്റിലെ റിപ്പോര്‍ട്ടര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വെടിവയ്പ്പിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

DONT MISS
Top