ദിലീപിനെ തിരിച്ചെടുത്ത നടപടി: അമ്മ തെറ്റ് തിരുത്തണം, മോഹന്‍ലാലില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്ന് സുധീരന്‍

വിഎം സുധീരന്‍

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്ത നടപടിക്കെതിരെ വിഎം സുധീരന്‍ രംഗത്ത്. അമ്മയുടെ നിലപാട് നിയമവ്യവസ്ഥയെ ചോദ്യം ചെയ്യുന്നതാണെന്നും അമ്മ തെറ്റ് തിരുത്തണമെന്നും സുധീരന്‍ പറഞ്ഞു.

അമ്മയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു തീരുമാനം പാടില്ലായിരുന്നു. കോടതിയുടെ അധികാരം അമ്മ ഏറ്റെടുക്കുകയാണ് ചെയ്തത്. നിയമവ്യവസ്ഥയെ ചോദ്യം ചെയ്യുന്നതാണ് അമ്മയുടെ നിലപാട്. മോഹന്‍ലാലില്‍ നിന്ന് ഇത്തരമൊരു നിലപാട് പ്രതീക്ഷിച്ചില്ല. അമ്മ ഭാരവാഹികള്‍ നിയമത്തെ മാനിക്കണം. യോഗത്തില്‍ മാധ്യമങ്ങളെ പ്രവേശിപ്പിക്കണ്ട എന്ന് തീരുമാനിച്ചത് എന്തുകൊണ്ടാണ്. ഇതൊന്നും ശരിയായ രീതിയല്ല.

സംഘടനയിലെ ഇടത് ജനപ്രതിനിധികളുടെ നിലപാടിനെ കുറിച്ച് ഇടതുമുന്നണി നേതൃത്വം പ്രതികരിക്കണം. എല്‍ഡിഎഫിന്റെ പ്രഖ്യാപിത സ്ത്രീപക്ഷ നിലപാടിന് വിരുദ്ധമാണ് അവരുടെ നിലപാട്. നേതൃത്വം അവരെ തിരുത്തണം. സുധീരന്‍ ആവശ്യപ്പെട്ടു.

DONT MISS
Top