വൈദികര്‍ക്കെതിരായ ലൈംഗികാരോപണം; പരാതിക്കാരന്‍ നേരിട്ടെത്തി തെളിവ് നല്‍കണമെന്ന് ഓര്‍ത്തഡോക്‌സ് സഭ അന്വേഷണ കമ്മീഷന്‍

പ്രതീകാത്മക ചിത്രം

കോട്ടയം: വൈദികര്‍ക്കെതിരായ ലൈംഗികാരോപണത്തില്‍ പരാതിക്കാരന്‍ നേരിട്ടെത്തി തെളിവ് നല്‍കണമെന്ന് ഓര്‍ത്തഡോക്‌സ് സഭ അന്വേഷണ കമ്മീഷന്‍. നിരണം ഭദ്രാസനത്തില്‍ എത്താനാണ് കമ്മീഷന്‍ പരാതിക്കാരനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വൈദികര്‍ക്കെതിരെ നല്‍കിയ പരാതിയോടൊപ്പം ബാങ്ക് ഇടപാട്, ഭര്‍ത്താവിന്റെ ഫോണ്‍ സംഭാഷണ ശബ്ദരേഖ അടക്കമുള്ളവയുടെ പകര്‍പ്പ് തെളിവായി നല്‍കിയിരുന്നു. എന്നാല്‍, തെളിവുകളുടെ ഒറിജിനല്‍ നല്‍കണമെന്നാണ് ഇപ്പോള്‍ കമ്മീഷന്റെ ആവശ്യം.

സഭയിലെ അഞ്ച് വൈദികര്‍ക്ക് വീട്ടമ്മയായ യുവതിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സഭാംഗമായ ഭര്‍ത്താവ് രംഗത്ത് എത്തിയതോടെയാണ് സംഭവം പുറത്തായത്. ഇത് വന്‍ വിവാദമായതോടെ പരാതിയുയര്‍ന്ന അഞ്ച് വൈദികരെയും അന്വേഷണ വിധേയമായി സഭാ നേതൃത്വം സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, ഇവരെ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള കാരണം വ്യക്തമാക്കിയിരുന്നില്ല. ഇതിനിടെയാണ് സംഭവം അന്വേഷിക്കാന്‍ സഭാ അന്വേഷണ കമ്മീഷനെ ചുമതലപ്പെടുത്തിയത്.

വിവാഹത്തിന് മുമ്പുണ്ടായിരുന്ന അവിഹിതബന്ധം കുമ്പസാരത്തിനിെട ഇതിലൊരു വൈദികനോട് വെളിപ്പെടുത്തിയെന്നും ഇക്കാര്യം ഭര്‍ത്താവിനെ അറിയിക്കുമെന്ന് പറഞ്ഞ് അദ്ദേഹം വീട്ടമ്മയെ ലൈംഗികചൂഷണത്തിന് വിധേയമാക്കുകയായിരുവെന്നാണ് ആരോപണം. മറ്റുള്ളവര്‍ക്കും വിവരം കൈമാറി. അവരും ഉപയോഗിച്ചെന്നും ഭര്‍ത്താവ് ആരോപിക്കുന്നു. ഇതിനിടെ സഭാ വൈദിക ട്രസ്റ്റി എംഒ ജോണ്‍ സ്ഥാനം രാജിവച്ചത് കാതോലിക്ക ബാവ പക്ഷത്തെ സമര്‍ദത്തിലാക്കിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നതാണ് എംഒ ജോണ്‍ പക്ഷത്തിന്റെ നിലപാട്. നിരണം ഭദ്രാസനത്തിന്റെ ഭരണ ചുമതല കാതോലിക്കായുടെ വിശ്വസ്തനായ അപ്രേം മെത്രാപോലീത്താക്കാണ്.

DONT MISS
Top