കുവൈത്തിൽ ശക്തമായ പൊടിക്കാറ്റ്

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഇന്ന് രാവിലെ മുതൽ തുടങ്ങിയ പൊടിക്കാറ്റ് ശക്തമായി തുടരുകയാണ്. ദൂരക്കാഴ്ച കുറവായതിനാൽ വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കണമെന്നും ഏതെങ്കിലും തരത്തിലുള്ള സഹായം ആവശ്യമുള്ളവർ 112 എന്ന നമ്പറിലേക്ക് വിളിക്കണമെന്നും ആഭ്യന്ത്ര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.വ രുന്ന രണ്ട് ദിവസങ്ങളിൽ കൂടി പൊടിക്കാറ്റ് തുടരാനാണ് സാധ്യത. കുവൈറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനത്തെയും പൊടിക്കാറ്റ് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇതിനകം തന്നെ ഏതാനും വിമാനങ്ങൾ അയൽ രാജ്യങ്ങളായ ബഹ്‌റൈനിലേക്കും ഖത്തറിലേക്കും തിരിച്ചു വിട്ടതായി വിമാനത്താവള അധികൃതർ അറിയിച്ചു.

DONT MISS
Top