തമിഴ്‌നാട് എംഎല്‍എമാരുടെ അയോഗ്യതാ കേസ്: വിചാരണയ്ക്ക് ഹൈക്കോടതിയില്‍ ഒരു ജഡ്ജിയെ കൂടി നിയമിച്ച് സുപ്രിംകോടതി

സുപ്രിംകോടതി

ദില്ലി: തമിഴ്‌നാട്ടില്‍ ടിടിവി ദിനകരന്‍ പക്ഷത്തെ 18 എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയ കേസിന്റെ വിചാരണ നടക്കുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ സുപ്രിംകോടതി ഒരു ജഡ്ജിയെ കൂടി നിയമിച്ചു. ജസ്റ്റീസ് എം സത്യനാരായണയെ ആണ് ബെഞ്ചിലെ മൂന്നാം ജഡ്ജിയായി സുപ്രിംകോടതി നിയോഗിച്ചത്.

കേ​സി​ല്‍ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ലെ ര​ണ്ട് ജ​ഡ്ജി​മാ​ര്‍ വ്യ​ത്യ​സ്ത വി​ധി പു​റ​പ്പെ​ടു​വി​ച്ച​തിനെതുടര്‍ന്നാണ് കേസ് സുപ്രിംകോടതിയിലേക്ക് മാറ്റണമെന്നും വിധി പ്രസ്താവിക്കുന്നത് വൈകരുതെന്നും ആവശ്യപ്പെട്ട്, അയോഗ്യരായ എംഎല്‍എമാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. എന്നാല്‍ സുപ്രിംകോടതിയിലേക്ക് കേസ് മാറ്റുന്നത് അംഗീകരിക്കാതിരുന്ന കോടതി ഹൈക്കോടതി ബെഞ്ചിലേക്ക് ഒരു ജഡ്ജിയെ കൂടി നിര്‍ദേശിക്കുകയായിരുന്നു. കേ​സ് വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും സുപ്രിംകോടതി  ഉ​ത്ത​ര​വി​ട്ടു.

തമിഴ്‌നാട്ടിലെ 18 വിമതവിഭാഗം എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ അയോഗ്യത കല്‍പ്പിച്ചതിനെതിരേയുള്ള ഹര്‍ജി പരിഗണിക്കുന്നത് മദ്രാസ് ഹൈക്കോടതി വിശാല ബെഞ്ചിന് വിവിടുകയായിരുന്നു. കേ​സ് പ​രി​ഗ​ണി​ച്ച മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ഇ​ന്ദി​രാ ബാ​ന​ര്‍​ജി, ജ​സ്റ്റീ​സ് എം. ​സു​ന്ദ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​ന് ഏ​കാ​ഭി​പ്രാ​യ​ത്തി​ല്‍ എ​ത്താ​നാ​യി​ല്ല. ചീ​ഫ് ജ​സ്റ്റീ​സ് സ്പീ​ക്ക​റു​ടെ തീ​രു​മാ​ന​ത്തെ അ​നു​കൂ​ലി​ച്ച​പ്പോ​ള്‍ ജ​സ്റ്റീ​സ് സു​ന്ദ​ര്‍ എം​എ​ല്‍​എ​മാ​ര്‍​ക്ക് അ​നു​കൂ​ല​മാ​യി വി​ധി​ച്ചു. തുടര്‍ന്നാണ് കേസ് വിശാല ബെഞ്ചിന് വിടാന്‍ തീരുമാനിച്ചത്.ഈ ബെഞ്ചിലെ ജഡ്ജിയെ സംബന്ധിച്ചാണ് ആക്ഷേപമുന്നയിച്ച് സുപ്രിംകോടതിയെ ആയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ സമീപിച്ചതും കേസ് സുപ്രിംകോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടതും.

വിശാല ബെഞ്ചില്‍ ജസ്റ്റിസ് എസ് വിമലയെ നിയമിക്കാനുള്ള നീക്കത്തെയാണ് അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ എതിര്‍ത്തത്. തുടര്‍ന്നാണ് സുപ്രിംകോടതി ജസ്റ്റിസ് വിമലയ്ക്ക് പകരം എം സത്യനാരായണയെ നിയമിച്ചത്.

കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ പളനിസ്വാമി പക്ഷത്ത് നിന്ന് ടിടിവി ദിനകരന്‍ പക്ഷത്തേക്ക് കൂറുമാറിയ 18 എംഎല്‍എമാരെ നിയമസഭാ സ്പീക്കര്‍ പി ധനപാലന്‍ അയോഗ്യരാക്കിയതിനെതിരേയാണ് എംഎല്‍എമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. 18 എംഎല്‍എമാര്‍ അയോഗ്യരായതോടെ പളനിസ്വാമി സര്‍ക്കാരിന് തകര്‍ച്ചയെ അതീജീവിക്കാനായിരുന്നു.

എംഎല്‍എമാരായ തങ്ക തമിള്‍സെല്‍വന്‍, ആര്‍ മുരുഗന്‍, ചോ മാരിയപ്പന്‍ കെന്നഡി, കെ കാത്തികാമു, സി ജയന്തി പത്മനാഭന്‍, പി പളനിയപ്പന്‍, വി സെന്തില്‍ ബാലാജി, എസ് മുത്തയ്യ, പി വെട്രിവേല്‍, എന്‍ജി പാര്‍ത്ഥിപന്‍, എം കോതണ്ടപാണി, ടിഎ ഇളുമലൈ, എം രംഗസ്വാമി, ആര്‍ തങ്കദുരൈ, ആര്‍ ബാലസുബ്രഹ്മണി, എസ്ജി സുബ്രഹ്മണ്യന്‍, ആര്‍ സുന്ദരരാജ്, കെ ഉമാ മഹേശ്വരി എന്നിവരെയാണ് അയോഗ്യരാക്കിയത്.  18 പേര്‍ അയോഗ്യരായതോടെ ദിനകരന്‍ പക്ഷത്തിന്റെ സഭയിലെ അംഗബലം മൂന്നായി ചുരുങ്ങുകയായിരുന്നു.

അതേസമയം, ഹര്‍ജി പിന്‍വലിച്ച് ഈ 18 പേരും രാജിവച്ച് ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റകഴകം പാര്‍ട്ടിയുടെ ലേബലില്‍ ഉപതെരഞ്ഞെടുപ്പിനെ നേരിട്ട് വിജയം നേടുന്ന സാഹചര്യമുണ്ടായാലും പളനിസ്വാമി സര്‍ക്കാരിന് അത് ഭീഷണിയാകും. ഇവര്‍ എല്ലാവരും വിജയിക്കുന്ന സാഹചര്യമുണ്ടായാല്‍ പളനിസ്വാമി പക്ഷം ന്യൂനപക്ഷമാകും.

DONT MISS
Top