അര്‍ജന്റീനയുടെ വിജയഗോളില്‍ ആഹ്‌ളാദിച്ച് അശ്ലീല ആംഗ്യം; മറഡോണ വിവാദത്തില്‍

മറഡോണയുടെ വിവാദ അംഗവിക്ഷേപം

മോസ്‌കോ: നിര്‍ണായകമായ മത്സരത്തില്‍ നൈജീരിയയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍ കടന്ന അര്‍ജന്റീനയുടെ വിജയഗോളില്‍ ആഹ്ലാദം പ്രകടിപ്പിച്ച രാജ്യത്തിന്റെ ഇതിഹാസ നായകന്‍ ഡീഗോ മറഡോണ വിവാദത്തില്‍. കളിയില്‍ അര്‍ജന്റീനയുടെ വിജയമൊരുക്കിയ മാര്‍ക്കസ് റോഹോയുടെ ഗോളിനെ തുടര്‍ന്ന് മറഡോണ ഗാലറിയില്‍ എഴുന്നേറ്റ് നിന്ന് നടത്തിയ അംഗവിക്ഷേപമാണ് വിവാദമായത്.

ടീമിന്റെ ആദ്യമത്സരം മുതല്‍ തന്റെ പിന്‍ഗാമികള്‍ക്ക് പ്രചോദനമായി മറഡോണ ഗാലറിയിലെ സാന്നിധ്യമായിരുന്നു. നിര്‍ണായകമായ ഇന്നലത്തെ മത്സരത്തില്‍ ടീമിന്റെ ഓരോ മുന്നേറ്റവും ഏറെ ആവശത്തോടെയാണ് മുന്‍ നായകന്‍ ഏതിരേറ്റത്. കളിയുടെ പതിനാലാം മിറ്റില്‍ നായകന്‍ ലയണല്‍ മെസി ഈ ലോകകപ്പിലെ തന്റെ ആദ്യഗോളും ടൂര്‍ണമെന്റിലെ നൂറാം ഗോളും നേടിയപ്പോള്‍ മാറഡോണ ഗാലറിയില്‍ തുള്ളിച്ചാടി. എന്നാല്‍ നൈജീരിയ ഗോള്‍ മടക്കിയതോടെ മറഡോണ നിരാശനായി.

എന്നാല്‍ ലോകമെമ്പാടുമുള്ള അര്‍ജന്റീന ആരാധര്‍ക്ക് ആവേശവും ആശ്വാസവുമായി കളിയുടെ 86 -ാം മിനിറ്റില്‍ മാര്‍ക്കസ് റോഹോയുടെ ഗോള്‍ പിറന്നപ്പോഴാണ് ആഹ്ലാദം അതിര് വിട്ട മാറഡോണയുടെ വിവാദ അംഗവിക്ഷേപമുണ്ടായത്.

ഗാലറിയിലേക്ക് നോക്കി മറഡോണ അശ്ലീല ആംഗ്യം കാട്ടിയെന്നാണ് പരാതി. ടെലിവിഷനിലൂടെ ഈ ദൃശ്യം പുറത്തുവന്നതോടെ ലോകമെമ്പാടും നിന്ന് ഏറെ വിമര്‍ശനങ്ങളാണ് അര്‍ജന്റനീയുടെ എക്കാലത്തേയും ഫുട്‌ബോള്‍ദൈവത്തിനെതിരേയുണ്ടായത്. മറഡോണയെപ്പോലെയുള്ളരൊളില്‍ നിന്ന് ഇത്തരത്തിലൊരു പ്രവര്‍ത്തിയുണ്ടാകരുതായിരുന്നുവെന്ന് പലരും പ്രതികരിച്ചു.

DONT MISS
Top