മെസ്സിക്ക് ഗോള്‍, ആദ്യ പകുതിയില്‍ അര്‍ജന്റീന മുന്നില്‍

ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ ഗോളില്‍ അര്‍ജന്റീന മുന്നില്‍. ലോകകപ്പിലെ തങ്ങളുടെ മൂന്നാം മത്സരത്തിലാണ് നൈജീരിയയ്‌ക്കെതിരെ ഒന്നാം പകുതിയില്‍ അര്‍ജന്റീന എതിരില്ലാത്ത ഒരു ഗോളിന് മുന്നില്‍ നില്‍ക്കുന്നത്. മെസ്സിയുടെ ഒരൊന്നാന്തരം ഫ്രീകിക്ക് പോസ്റ്റില്‍ത്തട്ടിത്തെറിച്ചതിനും സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് സാക്ഷിയായി. കളിയുടെ കൂടുതല്‍ സമയത്തും പന്ത് അര്‍ജന്റീനിയന്‍ കാലുകളിലായിരുന്നു. മെസ്സി കളം നിറഞ്ഞുകളിച്ചതും ആരാധകര്‍ക്ക് ആവേശമായി. അതേ സമയം നിര്‍ണായകമായ ക്രൊയേഷ്യ-ഐസ്‌ലന്റ് മത്സരത്തില്‍ ആരും ഇതുവരെ ഗോളടിച്ചിട്ടില്ല.

DONT MISS
Top