ഫ്രാന്‍സ്-ഡെന്മാര്‍ക്ക് മത്സരത്തില്‍ ഈ ലോകകപ്പിലെ ആദ്യ ഗോൾരഹിത സമനില, പ്രീക്വാര്‍ട്ടര്‍ പ്രവേശം; ഓസ്‌ട്രേലിയ പെറുവിനോട് തോറ്റു, ഇരുടീമുകളും പുറത്ത്

കളി സമനിലയില്‍ പിരിഞ്ഞുവെങ്കിലും ഫ്രാന്‍സും ഡെന്മാര്‍ക്കും പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു

സോച്ചി: ലോകകപ്പിലെ ഫ്രാന്‍സ് ഡെന്‍മാര്‍ക്ക് മത്സരം വിരസമായ സമനിലയില്‍ ഒതുങ്ങി. പ്രധാന കളിക്കാരെയൊന്നും ഒരുമിച്ച് കളത്തിലിറക്കാതിരുന്ന ഫ്രാന്‍സ് മനപ്പൂര്‍വം കളി ശൈലി മാറ്റിയാണ് കളം നിറഞ്ഞത്. നന്നായി കളിച്ച ഡെന്മാര്‍ക്ക് കിണഞ്ഞ് പരിശ്രമിച്ചിട്ടും ഫ്രഞ്ച് വലയും കുലുങ്ങിയില്ല. ഇതോടെ ഒരു ഗോള്‍ പോലും പിറക്കാത്ത ഈ ലോകകപ്പിലെ ആദ്യ കളിയായി മത്സരം മാറി.

മറുകളിയില്‍ ഓസ്‌ട്രേലിയ പെറുവിനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോറ്റു. ആന്ദ്രെ കാരിലോ, പൗലോ ഗ്വരേറോ എന്നിവരാണ് പെറുവിനായി ഓസ്‌ട്രേലിയല്‍ ഗോള്‍വല കുലുക്കിയത്. പെറുജയിച്ചെങ്കിലും പെറുവും ഓസ്‌ട്രേലിയയും ലോകകപ്പില്‍നിന്ന് പുറത്തായി.

ഈ നാല് ടീമുകളും മികച്ച പ്രകടനം കാഴ്ച്ചവച്ച ഗ്രൂപ്പില്‍ ഏഴ് പോയന്റുമായി ഫ്രാന്‍സ് മികച്ച രീതിയില്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. രണ്ട് വിജയവും ഒരു സമനിലയുമാണ് ഫ്രാന്‍സിനുള്ളത്. രണ്ട് സമനിലയും ഒരു വിജയവുമായി അഞ്ച് പോയന്റുകളോടെ ഡെന്മാര്‍ക്ക് ഗ്രൂപ്പിലെ രണ്ടാമനായി. അര്‍ജന്റീന ഉള്‍പ്പെടുന്ന ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരുമായിട്ടാണ് ഈ ടീമുകള്‍ പ്രീ ക്വാര്‍ട്ടറില്‍ കളിക്കുക. അര്‍ജന്റീന യോഗ്യത നേടിയാല്‍ ഫ്രാന്‍സുമായിട്ടാകും കളി.

DONT MISS
Top