വമ്പന്മാര്‍ കൊച്ചിയിലെത്തും; വാര്‍ത്ത സ്ഥിരീകരിച്ച് ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: കൊച്ചിയില്‍ വമ്പന്മാരെ നേരിടാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. അടുത്ത മാസം കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ലാ ലീഗയിലെ കരുത്തരായ ജിറോണ എഫ്സിയുമായും ഓസ്‌ട്രേലിയന്‍ വമ്പന്മാരായ മെല്‍ബണ്‍ സിറ്റിയുമായും ബ്ലാസ്റ്റേഴ്സ് സൗഹൃദ മത്സരം കളിക്കും. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഐഎസ്എല്‍ ടീമുകളില്‍ ഡെല്‍ഹി ഡൈനാമോസ് മാത്രമാണ് ഇതിന് മുന്‍പ് യൂറോപ്പിലെ മുന്‍നിര ടീമിനെതിരെ മത്സരിച്ചിട്ടുള്ളത്. 2016 ല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ വെസ്റ്റ്ബ്രോംവിച്ച് ആല്‍ബിയണുമായി അവര്‍ ഏറ്റുമുട്ടിയിരുന്നു.

ലാ ലീഗ ടീമായ ജിറോണ എഫ്സി, കഴിഞ്ഞ വര്‍ഷം കരുത്തരായ റയല്‍ മാഡ്രിഡിനെ 2-1ന് പരാജയപ്പെടുത്തിയപ്പോള്‍ ഓസ്‌ട്രേലിയന്‍ ലീഗിലെ മൂന്നാം സ്ഥാനക്കാരാണ് മെല്‍ബണ്‍ സിറ്റി എഫ്‌സി.

DONT MISS
Top