വോഡഫോണിന് 4,700 കോടിയുടെ കടം; ഐഡിയയുമായുള്ള ലയനം വീണ്ടും പ്രതിസന്ധിയില്‍

വോഡഫോണ്‍-ഐഡിയ ലയനം വീണ്ടും പ്രതിസന്ധിയിലായി. വോഡഫോണിനുള്ള വലിയ കടമാണ് ഇത്തവണ വില്ലനായത്. നേരത്തേ ഇരു കമ്പനികളും ചേര്‍ന്ന് 19,000 കോടി രൂപ കടം ഉള്ളതിനാല്‍ ലയനത്തിന് തടസം നേരിട്ടത് വാര്‍ത്തയായിരുന്നു.

ഇരുകമ്പനികള്‍ക്കുംകൂടിയുള്ള 19,000 കോടിയുടെ കടം അടച്ചുതീര്‍ത്തപ്പോഴാണ് വീണ്ടും വോഡഫോണിന്റെ കുടിശ്ശിക വില്ലനാകുന്നത്. 4,700 കോടിയുടെ വണ്‍ടൈം സ്‌പെക്ട്രം ചാര്‍ജ്ജാണ് വോഡാഫോണ്‍ നല്‍കാനുള്ളത്. ഇത് തീര്‍ത്താല്‍ മാത്രമേ ലയനത്തിന് അനുമതി ലഭിക്കൂ.

ഈ വാര്‍ത്ത പുറത്തുവന്നതോടെ ഐഡിയയുടെ ഓഹരിയില്‍ 7 ശതമാനത്തിലധികം ഇടിവുണ്ടായി. കഴിഞ്ഞവര്‍ഷമാദ്യം 115 രൂപ വരെ എത്തിയ ഓഹരികള്‍ ഇപ്പോള്‍ 52 രൂപ നിലവാരത്തിലാണ്. വോഡാഫോണ്‍ കടങ്ങള്‍ ഉടന്‍ തീര്‍ക്കാനുള്ള പരിശ്രമത്തിലാണ്. റിലയന്‍സ് ജിയോയ്ക്ക് വെല്ലുവിളിയുയര്‍ത്താന്‍ ലയനത്തിലൂടെ മാത്രമേ സാധിക്കൂ.

DONT MISS
Top