മൂന്ന് വര്‍ഷത്തിനിടയില്‍ സൗദി വനിതാവക്കീലന്മാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

ജിദ്ദ: സൗദിയില്‍ വനിതാ വക്കീലന്മാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളിലാണ് വനിതാ വക്കീലന്മാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായിട്ടുള്ളത്. 240 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. സൗദി നിതിന്യായ മന്ത്രാലയത്തിന് കീഴിലുള്ള ലോയേഴ്സ് വിഭാഗമാണ് വക്കീലന്മാര്‍ക്കുള്ള ലൈസന്‍സ് നല്‍കുന്നത്.

ഹിജ്‌റ വര്‍ഷം 1434, 1435, 1436 വര്‍ഷത്തിനുള്ളിലാണ് വനിതാ വക്കീലന്മാരുടെ എണ്ണം 240 ശതമാനമായി വര്‍ധിച്ചിട്ടുള്ളത്. സൗദിയിലൊട്ടാകെ 63 വനിതാ വക്കീലന്മാരുണ്ടായ സ്ഥാനത്താണ് മൂന്ന് വര്‍ഷത്തിനുള്ളില്‍ വക്കീലന്മാരുടെ എണ്ണം 240 ശതമാനമായി(280 എണ്ണമായി) വര്‍ധിച്ചിട്ടുള്ളത്. സൗദി നിതിന്യായ മന്ത്രാലയം ലൈസന്‍സ് ഇഷ്യൂ ചെയ്യാന്‍ തുടങ്ങിയ ഹിജ്റ വര്‍ഷം 1434 മുതല്‍ വനിതാവക്കീലന്മാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

DONT MISS
Top