വിമത കോണ്‍ഗ്രസ് അംഗം എല്‍ഡിഎഫ് പിന്തുണയോടെ പ്രസിഡന്റായി; കരിമണ്ണൂര്‍ പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി

ഇടുക്കി: കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ ഡി ദേവസ്യ പറയംനിലം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് ധാരണ പ്രകാരം കേരളാ കോണ്‍ഗ്രസ് പ്രസിഡന്റ് രാജിവച്ചതോടെ നടന്ന തെരഞ്ഞെടുപ്പിലാണ് ദേവസ്യ വിജയിച്ചത്.

ധാരണപ്രകാരം രണ്ടാം ഘട്ടത്തില്‍ കോണ്‍ഗ്രസിനാണ് പ്രസിഡന്റ് സ്ഥാനം. എന്നാല്‍ കോണ്‍ഗ്രസുകാരനായ ദേവസ്യയെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചില്ല. ഇതോടെ എല്‍ഡിഎഫ് പിന്തുണയോടെ വിമതനായി മത്സരിച്ചാണ് ദേവസ്യ വിജയിച്ചത്. 14 ല്‍ ഏഴ് വീതം വോട്ടുകള്‍ എല്‍ഡിഎഫും യുഡിഎഫും നേടിയതോടെ നറുക്കെടുപ്പിലൂടെയാണ് ദേവസ്യ പ്രസിഡന്റായത്.

കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചതായും ഇടതുപക്ഷത്തിന് ഒപ്പമായിരിക്കും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെന്നും വിജയപ്രഖ്യാപന ശേഷം ദേവസ്യ വ്യക്തമാക്കി. തൊടുപുഴ നഗരസഭാഭരണം പിടിച്ചെടുത്തതിന്റെ പിറകെയാണ് എല്‍ഡിഎഫ് കരിമണ്ണൂര്‍ പഞ്ചായത്തും പിടിച്ചെടുത്തത്.

DONT MISS
Top