“ലോകകപ്പ് നേടിയിട്ടുമാത്രമേ വിരമിക്കലിനേക്കുറിച്ച് ചിന്തിക്കൂ”, പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് ആശ്വാസം പകര്‍ന്ന് കാല്‍പ്പന്തിന്റെ മിശിഹാ


ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്കുകള്‍ അങ്ങനെ മെസ്സിയുടെ നാവില്‍നിന്ന് പുറത്തുവന്നു വന്നു. ഇന്നലെ തന്റെ പിറന്നാള്‍ ദിനത്തിലാണ് ആരാധകര്‍ക്ക് മെസ്സി ലോകകപ്പ് എന്ന വാഗ്ദാനം നല്‍കിയത്. ഇത്തരത്തില്‍ ലോകകപ്പ് ഫേവറിറ്റുകളല്ല തങ്ങള്‍ എന്നുംമറ്റുമുള്ള പ്രസ്താവനകളില്‍നിന്നും മെസ്സി മാറിച്ചിന്തിക്കുന്നു എന്ന് വ്യക്തമാവുകയാണ്.

സ്വന്തം ടീം ലോകകപ്പ് നേടുക എന്നതാണ് ഓരോ അര്‍ജന്റീനക്കാരന്റേയും സ്വപ്‌നം. എന്റേതും അതുതന്നെ. എന്റെ സ്വപ്‌നം കൈവിടാന്‍ ഞാനൊരുക്കമല്ല. പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളെല്ലാം നേടാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. ലോകകപ്പും സ്വന്തമാക്കിയതിന് ശേഷമേ വിരമിക്കുന്ന കാര്യത്തേക്കുറിച്ച് ചിന്തിക്കുകയുള്ളൂ മെസ്സി വ്യക്തമാക്കി.

നാളെയാണ് അര്‍ജന്റീന-നൈജീരിയ പോരാട്ടം നടക്കുന്നത്. അതേ സമയത്തുതന്നെ ക്രൊയേഷ്യ-ഐസ്‌ലന്റ് പോരാട്ടവും നടക്കും. കളികളില്‍ അര്‍ജന്റീനയും ക്രൊയേഷ്യയും വിജയിച്ചാലേ അര്‍ജന്റീന പ്രീ ക്വാര്‍ട്ടറില്‍ കടക്കുകയുള്ളൂ. ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചുകഴിഞ്ഞു.

ലോകപ്പില്‍നിന്ന് അര്‍ജന്റീന പുറത്തായാല്‍ മെസ്സി വിരമിക്കുമോ എന്നുള്ള ആശങ്കയിലായിരുന്നു ആരാധകര്‍. എന്നാല്‍ ഇക്കാര്യത്തിലാണ് തന്റെ മനസിലിരുപ്പെന്തെന്ന് മെസ്സി വ്യക്തമാക്കിയത്. ഇന്നലെ മെസ്സിക്ക് 31 വയസാണ് പൂര്‍ത്തിയായത്. എന്തായാലും ഒരു ലോകകപ്പ് കൂടി ഇഷ്ടതാരത്തിന് കളിക്കാനാകും എന്ന് ആരാധകര്‍ക്ക് ഉറപ്പിക്കാം.

DONT MISS
Top