‘അഴിച്ചുപണി എന്ന് പറഞ്ഞാൽ ഇതാണ്’ ഗണേഷ്‌കുമാര്‍ കേസ് ഒത്തുതീര്‍പ്പാക്കിയതില്‍ പ്രതികരിച്ച് ജോയ് മാത്യു; കേരള പൊലീസിനും വിമര്‍ശനം

ജോയ് മാത്യു

പത്തനാപുരം എംഎല്‍എ കെബി ഗണേഷ്‌കുമാര്‍, യുവാവിനെയും അമ്മയെയും മര്‍ദ്ദിച്ച കേസ് ഒത്തുതീര്‍പ്പാക്കിയതിനെയും ഇതിന് സൗകര്യം ചെയ്തുകൊടുത്ത കേരള പൊലീസിനെയും വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

മുന്‍ മന്ത്രിയും ഗണേഷ്‌കുമാറിന്റെ പിതാവുമായ ആര്‍ ബാലകൃഷ്ണപിള്ളയുടെ മുന്‍കൈയെടുത്താണ് ഒത്തുതീര്‍പ്പുണ്ടാക്കിയത്. ഈ ഒത്തുതീര്‍പ്പ് പ്രകാരം കേസുകള്‍ അവസാനിപ്പിക്കുകയാണെന്ന് പൊലീസ് കോടതിയെ അറിയിക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനോടായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം.

ജോയ് മാത്യുവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്:

അഴിച്ചുപണി എന്ന് പറഞ്ഞാൽ ഇതാണ് .
എത്രവേഗമാണ് എം എൽ എ തല്ലിചതച്ചു
എന്ന് പറഞ്ഞ മകനെയും കൺമുന്നിലിട്ടു മകനെ തല്ലിയത് കണ്ടു ഹൃദയം നുറുങ്ങിയ (!)ഒരമ്മയെയും
കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കാനും തെറ്റുകാരനെന്നു ആരോപിക്കപ്പെട്ട പാവം എം എൽ എ ക്കെതിയുള്ള പരാതി പിൻവലിക്കാനും അതിന്
മകനെയും അമ്മയെയും പ്രേരിപ്പിക്കാനും മുൻകൈയെടുത്ത
കേരളാപോലീസിന്റ
മാതൃകാ പരമായ പ്രവർത്തനം
ശ്ലാഘനീയം തന്നെ .
ഉയർന്ന ഉദ്യോഗസ്‌ഥ ന്റെ മകളുടെ
തല്ലുകൊണ്ടു
എന്ന് പരാതിപ്പെട്ട പോലീസുകാരൻ
ഗവാസ്കറുടെ കാര്യത്തിലും കേരളാപോലീസ്‌ ഇങ്ങിനെ ഉണർന്ന് പ്രവർത്തിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം-
അതിനാൽ ടി വിയിലും പത്രങ്ങളിലും വാവിട്ട് നിലവിളിച്ചു പരാതിപറയുന്ന
അമ്മമാർക്കും തല്ലുകൊള്ളികളായ മക്കൾക്കും “നീതി കൊടുക്കൂ “എന്ന് പറഞ്ഞ് പ്രതികരിക്കാൻ
ആരും മിനക്കെടേണ്ട,
വെയ്സ്റ്റുകൾക്കു വേണ്ടിയുള്ള വെയിസ്റ് ആണത് .
പൊലീസിലെ വിപ്ലവകരമായ ഇത്തരം അഴിച്ചുപണിയിലൂടെയാണ്
കേരളത്തിലെ
പോലീസ് സ്റ്റേഷനുകൾ ലോകത്തിനുതന്നെ മാതൃകയാകുന്നത്‌.

DONT MISS
Top