ഡ്രൈവിംഗ്‌ ലൈസന്‍സിനായി സൗദിയില്‍ വനിതാ അപേക്ഷകരുടെ തിരക്ക്; നിലവില്‍ ഒരുലക്ഷത്തി ഇരുപതിനായിരത്തിലധികം അപേക്ഷകര്‍

സൗദി ആഭൃന്തരമന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കിയും ട്രാഫിക്ക് വിഭാഗം ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ബസ്സാമിയും സംയുക്തമായി വാര്‍ത്താസമ്മേളനം നടത്തുന്നു

ജിദ്ദ: സൗദിയില്‍ ഡ്രൈവിംഗ് ലൈസന്‍സിനായി അപേക്ഷിക്കുന്നവരുടെ വന്‍ തിരക്കാണെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഒരുലക്ഷത്തി ഇരുപതിനായിരത്തിലധികം പേരാണ് ഡ്രൈവിംഗ് ലൈസിന്‍സിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നതെന്ന് സൗദി ആഭ്യന്തരമന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി പറഞ്ഞു.

ട്രാഫിക്ക് വിഭാഗം ഡയറക്ടര്‍ ജനറല്‍ മേജര്‍ ജറല്‍ മുഹമ്മദ് അല്‍ ബസ്സാമിയോടൊപ്പം സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്‍സൂര്‍ അല്‍ തുര്‍ക്കി ഇക്കാരൃം അറിയിച്ചത്. അടുത്ത ആഴ്ചകളില്‍ നാല്‍പത് വനിതാ ട്രാഫിക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ റോഡുകളിലെ നിരീക്ഷണ ചുമതല ഏറ്റെടുക്കുമെന്നും മന്‍സൂര്‍ അല്‍ തുര്‍ക്കി പറഞ്ഞു.

വനിതകള്‍ക്ക് ഡ്രൈവിംഗില്‍ പരിശീലനം നല്‍കാനായി സൗദിയിലെ പ്രധാനപ്പെട്ട അഞ്ച് പട്ടണങ്ങളില്‍ ആറ് ഡ്രൈവിംഗ് സ്‌ക്കൂളുകളാണുള്ളത്. ഒമ്പത് പ്രവിശൃകളില്‍ ഇപ്പോഴും വനിതാ ഡ്രൈവിംഗ് സ്‌ക്കൂളുകള്‍ ഒരുക്കാനായിട്ടില്ല. ഉന്നത നിലവാരമുള്ള ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളാണ് നിലവിലുള്ളവയൊക്കെയും. വിദേശ വീട്ടുവേലക്കാരികള്‍ക്കു വാഹനമോടിക്കുന്നതില്‍ വിലക്കില്ല. പക്ഷേ, അവരുടെ വിസയുടെ ചില സാങ്കേതിക പ്രശ്‌നം അവശേഷിക്കുന്നുണ്ട്.

സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കി തുടങ്ങിയത് മുതല്‍ ഇതുവരെയായി വനിതാ ഡ്രൈവര്‍മാരാല്‍ യാതൊരു വാഹനാപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വനിതകള്‍ക്ക് പ്രതേൃക വാഹന പാര്‍ക്കിംഗ് സൗകരൃം ഏര്‍പ്പെടുത്തിയതായ വാര്‍ത്ത മുഹമ്മദ് അല്‍ ബസ്സാമി വാര്‍ത്താ സള്ളേളനത്തില്‍ നിഷേധിച്ചു. പ്രതേൃക പരിണന ആവശൃമുള്ളവര്‍ക്കുമാത്രമാണ് പ്രതേൃക പാര്‍ക്കിംഗ് സംവിധാനം ഒരുക്കിയിട്ടുള്ളത്. ട്രാഫിക്ക് ഉദൃാഗസ്ഥരുടെ കൈകളിലുള്ള പ്രതേൃകതരം ഇലക്‌ട്രോണിക്ക് ഉപകരണം ഉപയോഗിച്ച് വനിതാ ഡ്രൈവമാരുടെ തിരിച്ചറിയല്‍ രേഖയും ഡ്രൈവിംഗ് ലൈസന്‍സും പരിശോധിക്കാനാകും. വാഹനമോടിക്കുവാനുള്ള മറ്റുള്ളവരുടെ അവകാശത്തെ ഹനിക്കുന്നവര്‍ നിയമനടപടികള്‍ക്ക് വിധേയരാകേണ്ടിവരുമെന്നും അധികൃതര്‍ പറഞ്ഞു.

DONT MISS
Top