വിമാനത്തില്‍വച്ച് ഹൃദയാഘാതം; നടന്‍ ക്യാപ്റ്റന്‍ രാജു മസ്‌കറ്റില്‍ ആശുപത്രിയില്‍

ക്യാപ്റ്റന്‍ രാജു

മസ്‌കറ്റ് : മലയാള ചലചിത്രതാരം ക്യാപ്റ്റന്‍ രാജുവിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അമേരിക്കയിലേക്ക് പോകുകയായിരുന്ന ക്യാപ്റ്റന്‍ രാജുവിന് വിമാനത്തില്‍ വച്ച് ഹൃദയാഘാതമുണ്ടായി. തുടര്‍ന്ന് വിമാനം മസ്‌കറ്റ് വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നാണ് വിവരം.

ക്യാപ്റ്റന്‍ രാജുവിനെ കിംഗ് ഒമാന്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ.

DONT MISS
Top