തുര്‍ക്കിയില്‍ എര്‍ദോഗന്‍ തന്നെ തുടരും; പാര്‍ലമെന്റിലും എകെ പാര്‍ട്ടിക്ക് മുന്‍തൂക്കം

വിജയപ്രഖ്യാപനം നടത്തുന്ന എര്‍ദോഗന്‍

ഇസ്താംബൂള്‍: തുര്‍ക്കി പ്രസിഡന്റായി റെസെപ് തയ്യിപ് എര്‍ദോഗന്‍ തുടരും. എര്‍ദോഗന്‍ വിജയം നേടിയതായി തുര്‍ക്കി തെരഞ്ഞെടുപ്പ് അതോറിറ്റി ഔദ്യോഗികമായി അറിയിച്ചു. നേരത്തെ പകുതിയലധിതം വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോഴേക്ക് താന്‍ വിജയം നേടിയതായി എര്‍ദോഗന്‍ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനവും വന്നത്.

പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും എര്‍ദോഗന്റെ പാര്‍ട്ടി തന്നെയാണ് വിജയിച്ചത്. എര്‍ദോഗന്റെ എകെ പാര്‍ട്ടി(എകെപി)പാര്‍ലമെന്റിലും ഭൂരിപക്ഷം നേടി. പാര്‍ലമെമന്റിലേക്ക് എകെ പാര്‍ട്ടി 42 ശതമാനം വോട്ടുകള്‍ നേടി വലിയ ഒറ്റകക്ഷിയായി. എന്നാല്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനായില്ല.

99 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 52.54 ശതനമാനം വോട്ട് ഷെയര്‍ എര്‍ദോഗന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. എതിരാളികളായ സിഎച്ച്പി പാര്‍ട്ടി സ്ഥാനാര്‍ത്ഥി മുഹറം ഐന്‍സി 30.68 ശതമാനം വോട്ട് ഷെയറാണ് നേടിയത്.

ഖുര്‍ദിഷ് പാര്‍ട്ടിയായ എച്ച്ഡിപി 11.67 ശതമാനം വോട്ടുകള്‍ നേടിയത് ശ്രദ്ധേയമായി. എച്ച്ഡിപി ഇത്രയും വോട്ടുകള്‍ നേടിയതാണ് എര്‍ദോഗന്റെ ഭൂരിപക്ഷം കുറച്ചതെന്നാണ് വിലയിരുത്തല്‍. എച്ച്ഡിപി പിടിച്ച വോട്ടുകളിലധികവും എര്‍ദോഗന്റെ എകെപിയുടേതാണ്.

ഭൂരിപക്ഷം കുറഞ്ഞത് തിരിച്ചടിയാണെങ്കിലും രാജ്യതലപ്പത്ത് പതിനഞ്ച് വര്‍ഷമായി തുടരുന്ന എര്‍ദോഗന് പ്രസിഡന്റായി ഒരുതവണ കൂടി അവസരം ലഭിച്ചിരിക്കുകയാണ്. രാജ്യം ഏകാധിപത്യത്തിലേക്ക് പോകുകയാണെന്ന പ്രതിപക്ഷത്തിന്റെയും എതാരാളികളുടെയും ആരോപണത്തിനിടെയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ്.

രാജ്യം അട്ടിമറിയില്‍ നിന്ന് രക്ഷിക്കപ്പെട്ടെന്നായിരുന്നു തെരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് എര്‍ദോഗന്റെ പ്രതികരണം.

DONT MISS
Top