റെയിവെ വികസനത്തിലെ അവഗണന; ദില്ലി റെയില്‍ ഭവന് മുന്നില്‍ യുഡിഎഫ് എംപിമാരുടെ പ്രതിഷേധ ധര്‍ണ്ണ

പ്രതീകാത്മക ചിത്രം

ദില്ലി: പാലക്കാട് കോച്ച് ഫാക്ടറി അടക്കം റെയില്‍വേ വികസനത്തില്‍ കേരളം നേരിടുന്ന അവഗണനയില്‍ പ്രതിഷേധിച്ച് യുഡിഎഫ് എംപിമാര്‍ ഇന്ന് ദില്ലിയില്‍ റെയില്‍ ഭവന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തും. ധര്‍ണ്ണ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എകെ ആന്റണി ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ദിവസം ഇതേ വിഷയത്തില്‍ എല്‍ഡിഎഫ് എംപിമാരും ധര്‍ണ്ണ നടത്തിയിരുന്നു.

കോച്ച് ഫാക്ടറി തല്‍ക്കാലം പരിഗണനയില്‍ ഇല്ലെന്നു കാട്ടി റെയില്‍ മന്ത്രാലയം എംബി രാജേഷിനു കത്തയച്ചിരുന്നെങ്കിലും പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും ഉപേക്ഷിച്ചെന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

DONT MISS
Top