റഷ്യയില്‍ ‘പനാമവധം’; ആദ്യ പകുതിയില്‍ത്തന്നെ ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് അഞ്ച് ഗോളുകള്‍

നൊവൊഗാര്‍ഡ്: ലോകകപ്പിലേക്ക് ഏറെ പ്രതീക്ഷകളുമായെത്തിയ പനാമയെ ഒന്നാം പകുതിയില്‍ത്തന്നെ ഇംഗ്ലണ്ട് ‘അടിച്ചോടിച്ചു’. അഞ്ച് ഗോളുകളാണ് ഇപ്പോള്‍ത്തന്നെ ഇംഗ്ലണ്ട് ടീം നേടിയിരിക്കുന്നത്. ഇതോടെ പനാമയുടെ ആത്മവിശ്വാസം പൂര്‍ണമായി തകര്‍ന്നു.

ജോണ്‍ സ്‌റ്റോണ്‍സും ഹാരി കെയ്‌നും രണ്ട് ഗോളുകള്‍ വീതം നേടിയപ്പോള്‍ ജെസ്സെ ലിംങ്ഗാര്‍ഡ് ഒരു ഗോള്‍ നേടി. പനാമ ഇതുവരെ ഒരുഗോള്‍ പോലും മടക്കിയിട്ടില്ല.

രണ്ട് പെനാല്‍റ്റിയാണ് ഒന്നാം പകുതിയില്‍ ഇംഗ്ലണ്ടിന് ലഭിച്ചത്. രണ്ടും കൈകാര്യം ചെയ്തത് ഹാരി കെയ്ന്‍ തന്നെ. ഈ രണ്ട് ഗോളുകള്‍കൂടിയായപ്പോള്‍ റൊണാള്‍ഡോയ്ക്കും ലുക്കാകുവിനുമൊപ്പം നാല് ഗോളുകളിടിച്ച കെയ്‌നുമെത്തി. രണ്ടാം പകുതിയിലും കെയ്‌നിന്റേയും കൂട്ടരുടേയും ഗോളുകള്‍ പ്രതീക്ഷിക്കാം.

DONT MISS
Top