ഈസ്റ്റ് ബംഗാള്‍ എഫ്‌സി ഐഎസ്എല്ലില്‍ കളിച്ചേക്കും

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ ഈസ്റ്റ് ബംഗാള്‍ എഫ്‌സി തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെതന്നെ പഴക്കമേറിയ ക്ലബ്ബുകളിലൊന്നാണ് കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഈസ്റ്റ് ബംഗാള്‍ എഫ്‌സി.

ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് നടക്കുന്ന സമയത്ത് ഐഎസ്എല്‍ ആഗ്രഹം വെളിപ്പെടുത്തി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനുമായി(എഐഎഫ്എഫ്) ഈസ്റ്റ് ബംഗാള്‍ മാനേജ്‌മെന്റ് ചര്‍ച്ച നടത്തിയിരുന്നു. ക്ലബ്ബിന് അനുകൂലമായ മറുപടിയാണ് അധികൃതരില്‍ നിന്ന് ലഭിച്ചതെന്നാണ് സൂചന.

സാമ്പത്തിക പ്രതിസന്ധിയാണ് സൂപ്പര്‍ലീഗിലേക്ക് ക്ലബ്ബിനെ എത്തിച്ചതെന്ന് കരുതുന്നു. റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ ഈ വര്‍ഷമോ അല്ലെങ്കില്‍ അടുത്ത സീസണിലോ ഈസ്റ്റ് ബംഗാള്‍ ഐഎസ്എല്ലില്‍ അരങ്ങേറ്റം കുറിക്കും.

DONT MISS
Top