കാസര്‍ഗോഡ് തീവണ്ടി തട്ടി മൂന്ന് വയസുകാരന്‍ മരിച്ചു

കാസര്‍ഗോഡ്: മൊഗ്രാലില്‍ തീവണ്ടി തട്ടി മൂന്നു വയസുകാരന്‍ മരിച്ചു. അഞ്ചു വയസുക്കാരന് ഗുരുതര പരുക്ക്. കൊപ്പളത്തെ സിദ്ദിഖ്-ആയിശ ദമ്പതികളുടെ മകന്‍ ബിലാല്‍ ആണ് മരിച്ചത്. സഹോദരന്‍ ഇസ്മയിലിനാണ് ഗുരുതരമായി പരുക്കേറ്റത്.

റെയില്‍വേ ട്രാക്കിന് മറുവശത്ത് നിന്ന് മുത്തശ്ശിയുടെ അടുത്തേക്ക് പോകാനായി ട്രാക്ക് മുറിച്ചുകടക്കുമ്പോല്‍ പിഞ്ചുസഹോദരങ്ങളെ ട്രെയിന്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. റെയില്‍വെ ട്രാക്കിന് സമീപമാണ് ഇവരുടെ കുടുംബം താമസിക്കുന്നത്.

ഇന്ന് അപകടം നടന്ന കൊപ്പളത്ത് ഈ വര്‍ഷം മാര്‍ച്ച് 29 ന് ട്രെയിന്‍ തട്ടി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികള്‍ മരിച്ചിരുന്നു.

DONT MISS
Top