അറ്റകുറ്റപ്പണി തുടരുന്നു; ഇന്നും ട്രെയിനുകള്‍ മണിക്കൂറുകളോളം വൈകും, പാസഞ്ചറുകള്‍ റദ്ദാക്കി

ഫയല്‍ ചിത്രം

കൊച്ചി: തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതുമൂലം കേരളത്തില്‍ ട്രെയിന്‍സര്‍വീസുകള്‍ മണിക്കൂറുകളോളം വൈകാന്‍ സാധ്യത. അറ്റകുറ്റപ്പണികള്‍ക്കായി ഇന്ന് മെഗാ ബ്ലോക്ക് ഏര്‍പ്പെടുത്തുമെന്നും ഏഴ് ജോഡി പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയതായും റെയില്‍വേ അധികൃതര്‍ അറിയിച്ചു. വരുന്ന അഞ്ച് ഞായറാഴ്ചകള്‍ കൂടി ഇത്തരത്തില്‍ മെഗാ ബ്ലോക്കുകള്‍ ഉണ്ടാകുമെന്നും ട്രെയിനുകള്‍ വൈകുമെന്നും തിരുവനന്തപുരം റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ സിരീഷ്‌കുമാര്‍ സിന്‍ഹ അറിയിച്ചു.

സുരക്ഷാകാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ലാത്തതിനാലാണ് ട്രെയിനുകള്‍ പിടിച്ചിട്ടുള്ള അറ്റകുറ്റപ്പണികള്‍ നടത്തുന്നതെന്നും യാത്രക്കാര്‍ സഹകരിക്കണമെന്നും സിരീഷ്‌കുമാര്‍ സിന്‍ഹ അഭ്യര്‍ത്ഥിച്ചു.

ഇതുകൂടാതെ തൃശൂരിലും വളപട്ടണത്തും തിരുനെല്‍വേലിയും അറ്റകുറ്റപ്പണി നടക്കുന്നുണ്ട്. നിശ്ചയിച്ച സമയത്തിനുള്ളില്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്നു കൂടുതല്‍ ട്രെയിനുകള്‍ വൈകാന്‍ സാധ്യതയുണ്ട്.

മഴമൂലം കഴിഞ്ഞയാഴ്ച ഒല്ലൂരില്‍ നിശ്ചിത സമയത്തിനുള്ളില്‍ പണി തീര്‍ക്കാന്‍ കഴിയാതെ വന്നതോടെ രണ്ടു ദിവസമാണു ട്രെയിനുകള്‍ വൈകിയോടിയത്.

DONT MISS
Top