ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: പാക്കിസ്താനെ നാലുഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യയുടെ തുടക്കം

ആദ്യഗോള്‍ നേടിയ ഇന്ത്യന്‍ താരങ്ങളുടെ ആഹ്‌ളാദം

ബ്രേഡ: ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റിലെ ആദ്യമത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ചിരവൈരികളായ പാക്കിസ്താനെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ താരങ്ങള്‍ തകര്‍ത്തത്. നെതര്‍ലന്‍ഡിലെ ബ്രേഡയിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്.

രമണ്‍ദീപ് സിംഗ്, ദില്‍പ്രീത് സിംഗ്, മന്‍ദീപ് സിംഗ്, ലളിത് ഉപാധ്യായ് എന്നിവരായിരുന്നു ഇന്ത്യന്‍ സ്‌കോറര്‍മാര്‍. കളിതീരാന്‍ പത്തു മിനുറ്റുകള്‍ മാത്രമുള്ളപ്പോഴായിരുന്നു തുടര്‍ച്ചയായി മൂന്നുഗോളുകള്‍ ഇന്ത്യ നേടിയത്. കളി തുടങ്ങി 25-ാം മിനുറ്റില്‍ രമണ്‍ദീപ് സിംഗ് ഇന്ത്യക്കായി ഗോള്‍ നേടിയിരുന്നു. ഗോളുകള്‍ അകന്നു നിന്ന മത്സരത്തില്‍ കളി അവസാനിക്കുമ്പോഴേക്ക് മൂന്നുഗോളുകള്‍ കൂടി ഇന്ത്യ കൂട്ടിച്ചേര്‍ത്തു.

54, 57, 59 മിനുറ്റുകളിലായിരുന്നു ഇന്ത്യയുടെ അവസാന മൂന്നു ഗോളുകള്‍ പിറന്നത്. ഞായറാഴ്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും.

മലയാളി ഗോള്‍ കീപ്പര്‍ പിആര്‍ ശ്രീജേഷാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്.

DONT MISS
Top