“മാറ്റം തുടങ്ങിക്കഴിഞ്ഞു”, വിജയം ഉറക്കെ പ്രഖ്യാപിച്ച് ‘മേരിക്കുട്ടി’യുടെ പുതിയ ടീസര്‍

രഞ്ജിത്ത് ശങ്കര്‍-ജയസൂര്യ ടീം വിജയം ആവര്‍ത്തിക്കുകയാണ്. ഏറ്റവും പുതിയ ചിത്രം ‘ഞാന്‍ മേരിക്കുട്ടി’യും ഗംഭീരമായി തിയേറ്ററുകളില്‍ കുതിക്കുന്നു. വിജയത്തിന്റെ സന്തോഷം പങ്കുവെച്ചെന്നോണം പുതിയ ടീസറും പുറത്തുവന്നു. ബസ്സില്‍ വച്ച് ഉപദ്രവിക്കുന്നയാളോട് ജയസൂര്യ അമര്‍ഷം പ്രകടിപ്പിക്കുന്നത് ടീസറില്‍ കാണാം. മാറ്റം തുടങ്ങിക്കഴിഞ്ഞു എന്ന് അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം പ്രേക്ഷകരും ഉറക്കെപ്പറയുന്നു.

DONT MISS
Top