സംഘര്‍ഷം നടക്കുന്നുവെന്ന് തെറ്റായ വിവരം ലഭിച്ചു; കാസര്‍ഗോഡ് ബേക്കല്‍ പൊലീസ് ബ്രസീല്‍ ഫാന്‍സിന്റെ ഫ്ളക്‌സുകള്‍ നശിപ്പിച്ചു; ഒടുവില്‍ എല്‍സിഡി പ്രൊജക്ടര്‍ ഒരുക്കിത്തരാമെന്ന് വാഗ്ദാനം നല്‍കി ഒത്തുതീര്‍പ്പ്

കാസര്‍ഗോഡ്: ലോകകപ്പ് ഫുട്‌ബോളില്‍ ബ്രസീലിന്റെ വിജയം ആലോഷിച്ച ആരാധകര്‍ക്ക് നേരെ പൊലീസിന്റെ് പരാക്രമം. സ്ഥലത്ത് സംഘര്‍ഷം നടക്കുന്നുവെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഫാന്‍സുകാര്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിക്കുകയായിരുന്നു. എന്നാല്‍ ആരാധകര്‍ പ്രകോപിതരായത് പൊലീസിനെ പുലിവാല് പിടിപ്പിച്ചു. ഒടുവില്‍ ഫൈനല്‍ മത്സരം കാണാന്‍ പ്രോജക്ടര്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഒരുക്കാമെന്ന ഉറപ്പിന്‍മേല്‍ പൊലീസ് തടി തപ്പി.

മേല്‍പറമ്പ് കീഴൂരില്‍ ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന്റെ വിജയമാഘോഷിച്ച ആരാധകര്‍ സൂപ്പര്‍താരമായ നൈമറിന്റെ ഫ്‌ളക്‌സില്‍ പാലഭിഷേകം നടത്തിയിരുന്നു. ഇതില്‍ പ്രകോപിതരായ ഒരു വിഭാഗം ആളുകളാണ് സ്ഥലത്ത് സംഘര്‍ഷം നടക്കുന്നുവെന്ന് ബേക്കല്‍ പൊലീസില്‍ തെറ്റായ വിവരം നല്‍കിയത്. സ്ഥലത്ത് കുതിച്ചെത്തിയ പൊലീസാകട്ടെ പ്രദേശത്ത് സ്ഥാപിച്ച മുഴുവന്‍ ഫ്‌ളക്‌സ് ബോര്‍ഡുകളും നീക്കം ചെയ്തു .ഇതോടെ ആരാധകര്‍ ഒന്നടങ്കം പൊലീസിനെതിരെ തിരിയുകയായിരുന്നു.

സംഭവം കൈവിട്ടതോടെ ജില്ലാ പൊലീസ് മേധാവി ഉള്‍പ്പടെ സ്ഥലത്തെത്തി പ്രദേശവാസികളുമായി അനുരജ്ഞന ചര്‍ച്ച നടത്തി. ഒടുവില്‍ പൊലിസിന്റെ വക ഫൈനല്‍ മത്സരം എല്‍സിഡി പ്രോജക്ടര്‍ വഴി മുഴുവന്‍ പേര്‍ക്കും കാണാന്‍ സൗകര്യമൊരുക്കാമെന്ന ഉറപ്പിന്‍മേല്‍ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തി. ഇതോടൊപ്പം തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച പ്രാദേശിക ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്ക് നേരെ നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

DONT MISS
Top