കഠിനമായ വയറുവേദന; സണ്ണി ലിയോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബോളിവുഡ് താരം സണ്ണി ലിയോണിനെ കഠിനമായ വയറുവേദനയേത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തരാഖണ്ഡില്‍ ഷൂട്ടിംഗിനിടെയാണ് നടിക്ക് കഠിനമായ വയറുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിശദമായ പരിശോധനയില്‍ സണ്ണിക്ക് അപ്പന്റിസൈറ്റിസ് ആണെന്ന് തിരിച്ചറിഞ്ഞുവെന്ന് താരത്തിന്റെ മാനേജര്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. അടുത്ത ദിവസം തന്നെ സണ്ണിക്ക് ആശുപത്രി വിടാനാകുമെന്നും അദ്ദേഹം അറിയിച്ചു. താരത്തിന്റെ അവസ്ഥ മെച്ചപ്പെട്ടിട്ടുണ്ട്.

അവര്‍ ഇപ്പോള്‍ സുഖം പ്രാപിച്ചുവരുന്നു. ഞങ്ങള്‍ എല്ലാ പരിചരണവും ശ്രദ്ധയും നല്‍കുന്നുണ്ട്. താരത്തെ ചികിത്സിക്കുന്ന ഡോ. മായങ്ക് അഗര്‍വാള്‍ പറഞ്ഞു. സ്പിറ്റ്‌സ് വില്ല സീസണ്‍ 11 ന്റെ ഷൂട്ടിംഗിലായിരുന്നു സണ്ണി.

DONT MISS
Top