സ്മാര്‍ട്ട് ഫോണിലേക്ക് മാറാനാഗ്രഹിക്കുന്നവര്‍ക്കായി പാനസോണിക്കിന്റെ ബജറ്റ് ഫോണ്‍


ഇപ്പോഴും ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ആന്‍ഡ്രോയ്ഡിലേക്കും സ്മാര്‍ട്ട് ഫോണുകളിലേക്കും മാറാന്‍ ബജറ്റ് ഫോണുമായി പാനസോണിക് രംഗത്ത്. പാനസോണിക് പി90 എന്ന ഈ പുതിയ മോഡലിന് 5,559 രൂപയാണ് വില.

5 ഇഞ്ച് ഡിസ്‌പ്ലേയുള്ള 2.5ഡി കര്‍വ്ഡ് സ്‌ക്രീനാണ് ഫോണിനുള്ളത്. ഇരുപുറങ്ങളിലും ഫ്‌ലാഷോടുകൂടിയ 5 മെഗാപിക്‌സല്‍ ക്യാമറയാണുള്ളത്. ഒരു ജിബി റാമും 16 ജിബി ആന്തരിക സംഭരണ ശേഷിയും ഫോണിനുണ്ട്. 1.25 ഗിഗാഹെര്‍ട്‌സ് മീഡിയാ ടെക് പ്രൊസ്സറും 2400 മില്ലി ആമ്പിയര്‍ ബാറ്ററിയും തരക്കേടില്ലാത്ത പ്രകടനം കാഴ്ച്ചവയ്ക്കും.

ആന്‍ഡ്രോയ്ഡ് നൗഗറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ നീല, കറുപ്പ്, സ്വര്‍ണ നിറങ്ങളില്‍ ലഭ്യമാകും. പുതിയ ടെക്‌നോളജി മനസിലാക്കാനുള്ള സാധ്യതയാണ് തങ്ങളുടെ പുതിയ മോഡല്‍ എന്ന് പാനസോണിക് അവകാശപ്പെടുന്നു.

DONT MISS
Top