മതത്തിന്റെ പേരില്‍ രാജ്യം വിഭജിച്ച അതേ ശക്തികള്‍ തന്നെയാണ് ഇതിനു പിന്നിലും; മലബാര്‍ സംസ്ഥാന രൂപീകരണ ആവശ്യത്തിനെതിരെ സുരേന്ദ്രന്‍

കെ സുരേന്ദ്രന്‍

കാസര്‍ഗോഡ്: മലപ്പുറം ജില്ല വിഭജിക്കണമെന്നും മലബാര്‍ സംസ്ഥാനം രൂപീകരിക്കണം എന്നുള്ള ആവശ്യങ്ങള്‍ക്കെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രന്‍. മതത്തിന്റെ പേരില്‍ രാജ്യം വിഭജിച്ച അതേ ശക്തികള്‍ തന്നെയാണ് ഇതിനു പിന്നിലും. മലബാര്‍ സംസ്ഥാന രൂപീകരണത്തിനെതിരായ വലിയ പോരാട്ടം ഉയര്‍ന്നുവരും. മതേതര പാര്‍ട്ടികളുടെ തനിനിറം ഈ പ്രശ്‌നത്തില്‍ കാണാനിരിക്കുന്നതേയുള്ളു എന്നും സുരേന്ദ്രന്‍ ഫെയ്‌സ് ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

മലപ്പുറം ജില്ല വിഭജിക്കണമെന്നതും മലബാർ സംസ്ഥാനം രൂപീകരിക്കണമെന്നതും ഒരു പുതിയ ആവശ്യമാണെന്ന് കരുതുന്നില്ല. വളരെ ആസൂത്രിതവും നേരത്തെ തന്നെ തീരുമാനിച്ചതും വലിയ ഗൂഡാലോചനയും ഈ ആവശ്യത്തിനു പിന്നിലുണ്ട്. ജനസംഖ്യാവർദ്ധനവിൻറെ കാരണം ശരിയായി പരിശോധിക്കുന്ന ഏതൊരാൾക്കും ഇത് ബോധ്യമാവും. ഇടതുപക്ഷം ഈ ആവശ്യത്തെ ശക്തമായി പിന്തുണക്കാനാണ് സാധ്യത. മുസ്ളീം ലീഗിനു മുന്നിൽ എല്ലാം അടിയറവെച്ചുകഴിഞ്ഞ കോൺഗ്രസ്സിനും ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാവില്ല. ആത്മഹത്യാപരമായ ഈ തീരുമാനം കേരളത്തിന്റെ തനതു വ്യക്തിത്വത്തെ തകർക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഈ നീക്കത്തെ പല്ലും നഖവുമുപയോഗിച്ച് ചെറുക്കേണ്ടത് കാലത്തിൻറെ ആവശ്യമായി വന്നിരിക്കുന്നു. മലബാർ സംസ്ഥാന രൂപീകരണത്തിനെതിരായ വലിയ പോരാട്ടം ഉയർന്നുവരിക തന്നെ ചെയ്യും. മതത്തിൻറെ പേരിൽ രാജ്യം വിഭജിച്ച അതേ ശക്തികൾ തന്നെയാണ് ഇതിനു പിന്നിലും. ” മതേതര” പാർട്ടികളുടെ തനിനിറം ഈ പ്രശ്നത്തിൽ കാണാനിരിക്കുന്നതേയുള്ളൂ.

DONT MISS
Top