യുഎയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു; ആനുകൂല്യം മൂന്ന് മാസത്തേക്ക്‌

ഫയല്‍ ചിത്രം

ദുബായ്: യുഎഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. മൂന്നുമാസത്തേക്കാണ് പൊതുമാപ്പിന്റെ കാലാവധി. ഈ സമയപരിധിക്കുള്ളില്‍ അനധികൃത താമസക്കാര്‍ക്ക് രേഖകള്‍ ശരിയാക്കാനും ശിക്ഷാനടപടികള്‍ കൂടാതെ രാജ്യം വിടാനും കഴിയും. ഓഗസ്റ്റ് ഒന്നുമുതല്‍ മൂന്ന് മാസത്തേക്കാണ് പൊതുമാപ്പിന്റെ കാലാവധി.

അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് പി​ഴ ഒ​ടു​ക്കി നി​യ​മാ​നു​സൃ​തം യു​എ​ഇ​യി​ല്‍ തു​ട​രാ​നും അ​വ​സ​രം ല​ഭി​ക്കും. രാ​ജ്യം വി​ട്ടു​ന്ന​വ​ര്‍​ക്ക് അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ച്ച​തി​നു​ള്ള പി​ഴ​യോ മ​റ്റ് നി​യ​മ​ന​ട​പ​ടി​ക​ളോ നേ​രി​ടേ​ണ്ടി വ​രി​ല്ലെ​ന്ന​തും പൊ​തു​മാ​പ്പി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.

2013ലാ​ണ് യു​എ​ഇ അ​വ​സാ​ന​മാ​യി പൊ​തു​മാ​പ്പ് പ്ര​ഖ്യാ​പി​ച്ച​ത്.  ര​ണ്ട് മാ​സ​മാ​യി​രു​ന്നു അന്ന് ​പൊ​തു​മാ​പ്പി​ന്‍റെ കാ​ലാ​വ​ധി. അന്ന് 62,000 ​പേ​രാ​ണ് രേ​ഖ​ക​ള്‍ ശ​രി​യാ​ക്കി​യ​തും ശി​ക്ഷ​കൂ​ടാ​തെ സ്വ​ന്തം രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങി​യ​തും.

സൗദി അറേബ്യ അടുത്തിടെ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ യുഎഇയും പൊതുമാപ്പ് പ്രഖ്യപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കഴിഞ്ഞദിവസം രാജ്യത്തെ വിസ നിയമങ്ങളില്‍ യുഎഇ വ്യാപകമായ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൊതുമാപ്പും പ്രഖ്യാപിച്ചത്.

DONT MISS
Top