മിഴി മിഴി ഇടയണ നേരം..! ‘മൈ സ്റ്റോറി’യിലെ പുതിയ ഗാനം പുറത്തിറങ്ങി

കൊച്ചി: പൃഥ്വിരാജ് പാര്‍വ്വതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതയായ റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘മൈ സ്‌റ്റോറി’യിലെ, മിഴി മിഴി ഇടയണ നേരം..! എന്ന ഗാനം പുറത്തിറങ്ങി. ഹരിനാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ശ്രേയ ഘോഷാലും, ഹരിചരണും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

‘എന്ന് നിന്റെ മൊയ്തീന്’ ശേഷം പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന ചിത്രമാണ് മൈ സ്റ്റോറി. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം, റോഷ്‌നി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റോഷ്‌നി ദിനകറും, ദിനകര്‍ ഒവിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

DONT MISS
Top