ജെസ്‌ന കേസില്‍ ‘ദൃശ്യം’ മോഡല്‍ സാധ്യത സംശയിച്ച് പൊലീസ്; പിതാവ് പണിത കെട്ടിടത്തില്‍ പരിശോധന നടത്തി

ജെസ്‌ന മരിയ

കോട്ടയം: മുക്കൂട്ട്തറ സ്വദേശിനിയും ഡിഗ്രി വിദ്യാര്‍ത്ഥിനിയുമായ ജെസ്‌ന ജയിംസിന്റെ തിരോധാന കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം, മുണ്ടക്കയം ഏന്തയാറിലെ പണി നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിലും പരിസരത്തും വിശദമായ പരിശോധന നടത്തി.

ജെസ്‌നയുടെ പിതാവ് ജെയിംസിന്റെ ഉടമസ്ഥതയിലുള്ള കണ്‍സ്ട്രക്ഷന്‍ കമ്പനി നിര്‍മിക്കുന്ന വീട്ടിലാണ് പരിശോധന നടത്തിയത്. ജെസ്‌നയുടെ തിരോധാനത്തില്‍ ‘ദൃശ്യം’ മോഡല്‍ സാധ്യത സംശയിച്ചാണ് പൊലീസ് ഏന്തയാറിലെ പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ പരിശോധന നടത്തിയതെന്നാണ് വിവരം. ഒരാഴ്ച മുന്‍പ് രഹസ്യമായി നടത്തിയ പരിശോധനയുടെ വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തുവരുന്നത്.

ഈവര്‍ഷം ജനുവരി മുതല്‍ കെട്ടിടത്തിന്റെ പണി നിലച്ചിരിക്കുകയാണ്. ജല, വൈദ്യുതി ദൗര്‍ലഭ്യമാണ് പണി ഇടയ്ക്ക് ഉപേക്ഷിക്കാന്‍ കാരണമെന്നാണ് നിര്‍മാണ് കമ്പനി പറഞ്ഞത്.

അതേസമയം, പണി പാതിവഴിക്ക് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ഈ കെട്ടിടത്തിലെ പരിശോധനയിലും സംശയിക്കത്തക്കതായി ഒന്നും പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് സൂചന. പരിശോധനയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിടുന്നില്ല.

അതേസമയം, പൊലീസ് ഊഹാപോഹങ്ങള്‍ക്ക് പുറകെ പോകുകയാണെന്ന് ജെസ്‌നയുടെ പിതാവ് ജെയിംസ് പറഞ്ഞു.

അതേസമയം, ജെസ്‌ന കേസ് അന്വേഷിക്കുന്ന പ്രത്യകേ പൊലീസ് സംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെ വ്യാപിപ്പിച്ചിട്ടുണ്ട്. ജെ​സ്ന​യു​ടെ ഫോ​ണ്‍ കോ​ളു​ക​ള്‍, സ​ന്ദേ​ശ​ങ്ങ​ള്‍, വി​വ​ര​ശേ​ഖ​ര​ണ​പ്പെ​ട്ടി​ക​ളി​ല്‍ ​നി​ന്നു ല​ഭി​ച്ച ക​ത്തു​ക​ളി​ലെ വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും സൈ​ബ​ര്‍ സെ​ല്‍ പ​രി​ശോ​ധി​ക്കു​ന്ന​ത്. ജെ​സ്ന സു​ഹൃ​ത്തി​ന് അ​യ​ച്ച ഫോ​ണ്‍ സ​ന്ദേ​ശ​ങ്ങ​ള്‍ വീ​ണ്ടെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നു പൊ​ലീ​സ് അ​റി​യി​ച്ചു. സാ​ങ്കേ​തി​ക വി​വ​ര​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച്‌ അ​ന്വേ​ഷ​ണം തു​ട​രാ​നാ​ണു അന്വേഷണ സംഘത്തിന്റെ തീരുമാനം.

അതേസമയം, ജെ​സ്ന മൊ​ബൈ​ല്‍ സ​ന്ദേ​ശ​മ​യ​ച്ച ആ​ണ്‍​സു​ഹൃ​ത്തി​നെ പ​ല​ത​വ​ണ ചോ​ദ്യം ചെ​യ്ത​തി​ല്‍ സം​ശ​യി​ക്ക​ത്ത​ക്ക വി​വ​ര​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ സം​ഘ​ത്തി​ന്‍റെ​യും നി​ല​പാ​ട്. ജെ​സ്ന​യു​ടെ ഫോ​ണി​ല്‍ ആ​ണ്‍​സു​ഹൃ​ത്തി​നു മാ​ത്ര​മാ​യി 1,000 കോ​ളു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു. ആ​വ​ശ്യ​മെ​ങ്കി​ല്‍ നു​ണ​പ​രി​ശോ​ധ​ന​യ്ക്കു ഹാ​ജ​രാ​കാ​മെ​ന്ന് ഈ സുഹൃത്ത് ജെ​സ്ന​യു​ടെ ബ​ന്ധു​ക്ക​ളെ​യും പൊ​ലീ​സി​നെ​യും അ​റി​യി​ച്ചി​രു​ന്നു.

“ഐ ആം ​ഗോ​യിം​ഗ് ടു ​ഡൈ’ എ​ന്ന് അ​വ​സാ​നം ജെ​സ്ന സ​ന്ദേ​ശം അ​യ​ച്ചി​രി​ക്കു​ന്ന​തും ഈ സുഹൃത്തിനാണ്.. ജെ​സ്ന​യു​ടെ സ​ഹ​പാ​ഠി​യാ​യ ആ​ണ്‍​സു​ഹൃ​ത്തി​നെ സം​ശ​യി​ക്കേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ലെ​ന്നാ​യി​രു​ന്നു ബ​ന്ധു​ക്ക​ളും സ്വീ​ക​രി​ച്ചി​രു​ന്ന നി​ല​പാ​ട്. പെ​ണ്‍​കു​ട്ടി​യു​മാ​യി സു​ഹൃ​ദ്ബ​ന്ധം മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു​വെ​ന്നും ഇ​ത​ന്വേ​ഷി​ച്ച പോ​ലീ​സ് സം​ഘ​വും നി​ഗ​മ​ന​ത്തി​ലെ​ത്തി​യി​രു​ന്നു.

എന്നാല്‍, വി​വ​ര​ശേ​ഖ​ര​ണ​ത്തി​നാ​യി സ്ഥാ​പി​ച്ചി​രു​ന്ന 12 പെ​ട്ടി​ക​ളി​ല്‍​നി​ന്നു ല​ഭി​ച്ച ക​ത്തു​ക​ളു​ടെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഫോ​ണ്‍​കോ​ളു​ക​ള്‍ അ​ട​ക്കം വീ​ണ്ടും സൈ​ബ​ര്‍ സെ​ല്‍ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കു​ന്ന​ത്. വി​വ​ര​ശേ​ഖ​ര​ണ​പെ​ട്ടി​ക​ളി​ല്‍​നി​ന്നു ല​ഭി​ച്ച അ​ഞ്ചു ക​ത്തു​ക​ളാ​ണ് നി​ര്‍​ണാ​യ​ക​മാ​യി പൊ​ലീ​സ് മാ​റ്റി​യി​രി​ക്കു​ന്ന​ത്.

കാ​ണാ​താ​യെ​ന്ന പ​രാ​തി ല​ഭി​ച്ച ശേ​ഷം പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വീ​ട്ടി​ല്‍​നി​ന്നു ര​ക്ത​ക്ക​റ​യു​ള​ള ജെ​സ്ന​യു​ടെ വ​സ്ത്രം ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ലും സം​ശ​യി​ക്കാ​നാ​യി ഒ​ന്നു​മി​ല്ലെ​ന്നു തെ​ളി​ഞ്ഞ​താ​ണെ​ന്നു പൊലീ​സ് വ്യക്തമാക്കുന്നു.

ഈ വര്‍ഷം  മാർച്ച് 22 നാണ് മുക്കൂട്ട്തറ സ്വദേശിനി ജെസ്‌ന മരിയ ജെയിംസിനെ കാണാതായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക് കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാർത്ഥിനിയായ ജെസ്ന മരിയ രാവിലെ  കാഞ്ഞിരപ്പള്ളിയിലെ പിതൃസഹോദരിയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞാണ് പോയത്. ഏരുമേലിയില്‍ എത്തുന്നത് വരെ കണ്ടവരുണ്ട്. പിന്നിട് പെൺകുട്ടിയെ ആരുംകണ്ടില്ല. വിട്ടില്‍ മ‍ടങ്ങി എത്താത്തതിനെ തുടർന്ന് ആദ്യം ഏരുമേലി പൊലിസിന് പരാതി നല്‍കി. പിന്നിട് വെച്ചുച്ചിറ പൊലീസിന് പരാതി നല്‍കി. ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്.

ഇതിനിടെ, ജെസ്‌ന തിരോധാന കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ ജെയ്‌സ് ജോണ്‍ ജെയിംസ് നല്‍കിയ ഹര്‍ജിയില്‍ കോടതി സിബിഐക്ക് നോട്ടീസ് അയച്ചു.  ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ പുരോഗതിയൊന്നുമില്ലെന്നും അന്വേഷണം തൃപ്തികരമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് സഹോദരന്‍ ജെയ്‌സ് ജോണ്‍ ജെയിംസ് ഹൈക്കോടതിയെ സമീപിച്ചത്. കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ കെഎം അഭിജിത്തും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

DONT MISS
Top