‘തന്റെ ജീവന് ഭീഷണിയുണ്ട്’; തോക്ക് ലൈസന്‍സിന് അപേക്ഷയുമായി സാക്ഷി ധോണി

റാഞ്ചി: ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി തോക്ക് ലൈസന്‍സിന് അപേക്ഷയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഭാര്യ സാക്ഷി ധോണി. റിവോള്‍വര്‍ ലൈസന്‍സ് അനുവദിക്കണമെന്ന ആവശ്യവുമായി സാക്ഷി റാഞ്ചി ജില്ലാ ഭരണകൂടത്തെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്.

വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി പലപ്പോഴും പുറത്തുപോകേണ്ടി വരുന്നതിനാലും വീട്ടില്‍ മിക്കസമയവും തനിച്ചായതുകൊണ്ടും ജീവന് അപായം ഊണ്ടാകാമെന്നും അതുകൊണ്ട് ആയുധം കൈവശം വെയ്ക്കാനുള്ള ലൈസന്‍സ് അനുവദിക്കണമെന്നുമാണ് സാക്ഷിയടെ അപേക്ഷ. നേരത്തെ 2010 ല്‍ ധോണിക്ക് ആയുധം കൈവശം വെക്കാനുള്ള ലൈസന്‍സ് ലഭിച്ചിരുന്നു.

അതേസമയം നിലവില്‍ ധോണിക്ക് വൈ കാറ്റഗറി സുരക്ഷയാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്. ഇതിന് പുറമെ റാഞ്ചിയിലെ താരത്തിന്റെ വീടിന് 24 മണിക്കൂര്‍ പൊലീസ് സംരക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

DONT MISS
Top