പന്തില്‍ കൃത്രിമം; ശ്രീലങ്കന്‍ നായകന് ഐസിസിയുടെ വിലക്ക്

ദിനേശ് ചണ്ടിമല്‍

കൊളംബോ: വെസ്റ്റ് ഇന്‍ഡിസിനെതിരായ ടെസ്റ്റ് മത്സരത്തിനിടെ പന്തില്‍ കൃത്രിമം കാട്ടിയ ശ്രീലങ്കന്‍ നായകന്‍ ദിനേശ് ചണ്ടിമലിന് വിലക്ക്. അടുത്ത ഒരു ടെസ്റ്റ് മത്സരത്തില്‍ നിന്നാണ് താരത്തെ ഐസിസി വിലക്കിയത്. ഇതോടെ ശനിയാഴ്ച നടക്കാനിരിക്കുന്ന അവസാന ടെസ്റ്റ് ചണ്ടിമലിന് നഷ്ടമാകും.

സെന്റ് ലൂയിസില്‍ നടന്ന ടെസ്റ്റ് മത്സരത്തിനിടെയായിരുന്നു സംഭവം. തന്റെ വായിലുള്ള അവശിഷ്ടം ചണ്ടിമല്‍ പന്തില്‍ ഉരസുകയായിരുന്നു. പന്തില്‍ കൃത്രിമം കാട്ടിയതായി സംശയം തോന്നിയ അമ്പയര്‍മാര്‍ വെസ്റ്റ് ഇന്‍ഡീസിന് അഞ്ച് റണ്‍സ് പെനാല്‍റ്റി അനുവദിക്കുകയും പന്ത് മാറ്റുകയും ചെയ്തു.

പെനാല്‍റ്റി റണ്‍സ് അനുവദിച്ചതില്‍ ശ്രീലങ്കന്‍ കളിക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് രണ്ട് മണിക്കൂറുകളോളം സംഭവദിവസം കളി തടസ്സപ്പെട്ടിരുന്നു. കളത്തിലിറങ്ങാന്‍ വിസമ്മതിച്ച താരങ്ങള്‍ പിന്നീട് മാച്ച് റഫറിയുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മത്സരം പുനരാരംഭിച്ചത്.

DONT MISS
Top