സന്യാസികള്‍ക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആള്‍ദൈവങ്ങളെ തൂക്കിക്കൊല്ലണം: രാംദേവ്

ബാബാ രാംദേവ്

കോട്ട: സന്യാസികള്‍ക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആള്‍ദൈവങ്ങളെ തൂക്കിക്കൊല്ലണമെന്ന് ബാബാ രാംദേവ്. സന്യാസികള്‍ക്ക് അവരുടേതായ പ്രവര്‍ത്തന രീതികളുണ്ടെന്നും രാംദേവ് പറഞ്ഞു. രാജസ്ഥാനില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ ജോലിക്കും അതിന്റേതായ രീതികളുണ്ട്. സന്യാസികള്‍ക്കും അവരുടേതായ പെരുമാറ്റച്ചട്ടങ്ങളുണ്ട്. അത്തരം പരിധികള്‍ ലംഘിക്കുന്നവരെ ജയിലിലടച്ചാല്‍ മാത്രം പോര, തൂക്കിക്കൊല്ലണം. അതില്‍ വിട്ടുവീഴ്ച്ച പാടില്ല. രാംദേവ് പറഞ്ഞു.

കാവി ചുറ്റുന്നതുകൊണ്ടുമാത്രം ഒരാള്‍ മതനേതാവാകില്ല. പ്രവര്‍ത്തനങ്ങളാണ് പ്രധാനമെന്നും രാംദേവ് പറഞ്ഞു. ദാത്തി മഹാരാജ് എന്ന ആള്‍ദൈവത്തിനെതിരെ നിയമനടപടികള്‍ സ്വീകരിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

DONT MISS
Top