ഹാലെ ഓപ്പണ്‍: റോജര്‍ ഫെഡറര്‍ രണ്ടാം റൗണ്ടില്‍


ഹാലെ: ലോക ഒന്നാം നമ്പര്‍ സ്വിറ്റ്‌സര്‍ലണ്ടിന്റെ റോജര്‍ ഫെഡറര്‍ക്ക് ഹാലെ ഓപ്പണ്‍ ടെന്നീസില്‍ വിജയത്തുടക്കം. ആദ്യ റൗണ്ടില്‍ സ്ലൊവേനിയയുടെ അജാസ് ബെഡേനയെ എതിരില്ലാത്ത സെറ്റുകള്‍ക്കാണ് ഫെഡറര്‍ തകര്‍ത്തത്. സ്‌കോര്‍ 6-3, 6-2. രണ്ടാം റൗണ്ടില്‍ ഫ്രാന്‍സിന്റെ ബെനെയിറ്റ് പെയിറാണ് ഫെഡററുടെ എതിരാളി.

പുല്‍ക്കോര്‍ട്ടിലെ തന്റെ തുടര്‍ച്ചയായ പതിനേഴാം വിജയമാണ് ഫെഡറര്‍ സ്വന്തമാക്കിയിരിക്കുന്നത്. ഒരു മണിക്കൂറും 11 മിനിട്ടും മാത്രം നീണ്ടുനിന്ന മത്സരത്തില്‍ ഫെഡറര്‍ക്ക് ഒരിക്കല്‍ പോലും വെല്ലുവിളി ഉയര്‍ത്താന്‍ ബെഡേനയ്ക്ക് കഴിഞ്ഞില്ല. സ്വന്തം സെര്‍വില്‍ എട്ട് പോയിന്റുകള്‍ മാത്രമാണ് ഫെഡറര്‍ നഷ്ടപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം സ്റ്റുട്ട്ഗര്‍ട്ട് ഓപ്പണില്‍ ഫെഡറര്‍ കിരീടം ചൂടിയിരുന്നു. ഫൈനലില്‍ കാനഡയുടെ മിലാസ് റവോണിക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തായിരുന്നു ഫെഡെക്‌സ് കരിയറിലെ തന്റെ 98-ാം സിംഗിള്‍സ് കിരീടം സ്വന്തമാക്കിയത്. കിരീട വിജയത്തോടെ ലോക ഒന്നാം റാങ്കില്‍ തിരിച്ചെത്താനും ഇതിഹാസതാരത്തിന് കഴിഞ്ഞു.

DONT MISS
Top