“ഇംഗ്ലീഷിനേയും ഹിന്ദിയേയും അപേക്ഷിച്ച് എത്ര ആവേശകരം!”, ലോകകപ്പിന്റെ മലയാള കമന്ററിയെ പുകഴ്ത്തി ആനന്ദ് മഹേന്ദ്ര

ആവേശ്വോജ്വലമായ ലോകകപ്പ് മലയാളം കമന്ററിക്ക് കേരളത്തിന് പുറത്തും പ്രമുഖരായ ആരാധകര്‍! ആനന്ദ് മഹീന്ദ്രയാണ് ഇപ്പോള്‍ മലയാളം കമന്ററിയെ പുകഴ്ത്തി രംഗത്തുവന്നത്. ഇംഗ്ലീഷിനെയും ഹിന്ദിയെയും അപേക്ഷിച്ച് ആവേശകരമാണ് മലയാളം കമമന്ററി എന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് ഭാഷ മനസിലാക്കാന്‍ സാധിക്കുന്നില്ല. എന്നാല്‍ ഇംഗ്ലീഷിനേയും ഹിന്ദിയേയും അപേക്ഷിച്ച് ആവേശകരമാണ് മലയാള കമന്ററി. മലയാളം ചാലനിലേക്ക് ചുവടുമാറ്റുന്നുവെന്നും അദ്ദേഹം കുറിച്ചു.

പോര്‍ച്ചുഗലിനുവേണ്ടി ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഹാട്രിക് നേടിയപ്പോള്‍ ഉള്‍പ്പെടെ ആവേശകരമായ കമന്ററിയാണ് മലയാളം കമന്റേറ്റര്‍മാരില്‍നിന്ന്, പ്രത്യേകിച്ച് ഷൈജു ദാമോദരനില്‍നിന്നുണ്ടായത്. ഐഎസ്എല്‍ ആദ്യ സീസണ്‍ മുതല്‍ക്കേ അതിമനോഹരവും ആവേശകരവുമായ കമന്ററികളാല്‍ മലയാളികളുടെ മനസുകവര്‍ന്ന ഷൈജു ഇത്തവണ ലോകകപ്പിലുമുണ്ടാകും എന്നറിഞ്ഞതുമുതല്‍ക്കേ ആരാധകര്‍ ആവേശത്തിലായിരുന്നു.

DONT MISS
Top