അമല്‍ നീരദ്-ഫഹദ് ഫാസില്‍ കൂട്ടുകെട്ട് വീണ്ടും; ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

കൊച്ചി: ‘ഇയ്യോബിന്റെ പുസ്തക’ത്തിന് ശേഷം അമല്‍ നീരദ്-ഫഹദ് ഫാസില്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ‘വരത്തന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

നസ്രിയ നസിമും, അമല്‍ നീരദും ചേര്‍ന്നാണ് വരത്തന്‍ നിര്‍മ്മിക്കുന്നത്. ‘പറവ’യ്ക്കായ് ക്യാമറ കൈകാര്യം ചെയ്ത ലിറ്റില്‍ സ്വയമ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. നേരത്തെ മമ്മൂട്ടിയുടെ ‘ബിലാലും’ ഈ വര്‍ഷമുണ്ടാകുമെന്ന് അമല്‍ പ്രഖ്യാപിച്ചിരുന്നു. സുഷിന്‍ ശ്യാമാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

DONT MISS
Top