നിപ്പ: കേരളത്തിലേക്കുള്ള യാത്രകള്‍ക്ക് നല്‍കിയിരുന്ന മുന്നറിയിപ്പ് യുഎഇ പിന്‍വലിച്ചു

പ്രതീകാത്മക ചിത്രം

അബുദാബി: നിപ്പാ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കേരളത്തിലേക്കുള്ള യാത്രകള്‍ നിയന്ത്രിക്കുന്നതിന് നല്‍കിയ മുന്നറിയിപ്പ് യുഎഇ പിന്‍വലിച്ചു. 17 പേരുടെ മരണത്തിനിടയാക്കിയ മാരക വൈറസ് ബാധയുടെ പശ്ചാത്തലത്തിലായിരുന്നു യുഎഇ പൗരന്‍മാര്‍ക്ക് കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിന് മുന്നറിയിപ്പ് നല്‍കിയിരുന്നത്.

വൈറസ് ബാധ നിയന്ത്രണ വിധേയമായിട്ടുണ്ടെന്നും കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിന് തടസ്സങ്ങളൊന്നുമില്ലെന്നും ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് യുഎഇ ആരോഗ്യമന്ത്രാലയം നേരത്തെ നല്‍കിയ യാത്രാമുന്നറിയിപ്പ് പിന്‍വലിച്ചിട്ടുള്ളത്.

കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്കുകളില്ല. എന്നാല്‍ വേനല്‍ അവധി ദിനമായതിനാല്‍ നിപ്പാ ബാധ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലേക്ക് പോകുന്നവര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. വിദേശ യാത്രകള്‍ നടത്തുന്നവര്‍ യാത്രയ്ക്ക് നാലോ ആറോ ആഴ്ചകള്‍ക്ക് മുമ്പ് ആരോഗ്യ മന്ത്രാലയത്തിന്റെ ക്ലിനിക്കുകളിലെത്തി ഡോക്ടര്‍മാരെ കാണണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു.

DONT MISS
Top