കൊറോണ വൈറസ്: നാലര മാസത്തിനിടെ സൗദിയില്‍ മരിച്ചത് 23 പേര്‍

ജിദ്ദ: ഈ വര്‍ഷം ജനുവരി 21 മുതല്‍ മെയ് 31 വരെയുള്ള കാലയളവിനുള്ളില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സൗദിയില്‍ മരിച്ചത് 23 പേര്‍. ലോകാരോഗ്യ സംഘടനയാണ് ഇത് സംബന്ധമായ കണക്കുകള്‍ പുറത്തുവിട്ടത്. 75 പേരിലായിരുന്നു ഈ കാലയളവിനുള്ളില്‍ കൊറോണ വൈറസ് രോഗബാധ കണ്ടെത്തിയത്.

2012 ല്‍ സൗദിയില്‍ കോറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ ഇതുവരെ രോഗബാധയേറ്റ് മരണമടഞ്ഞവരുടെ എണ്ണം 790 ആയി. മിഡില്‍ ഈസ്റ്റില്‍ 2012 മുതല്‍ മൊത്തം 2,220 പേരിലാണ് കൊറോണ വൈറസ് രോഗം കണ്ടെത്തിയത്. ഇതില്‍ 1,844 കേസുകളിലും സൗദിയില്‍ നിന്നുള്ളവരിലാണ് രോഗം കണ്ടെത്തിയത്.

DONT MISS
Top