ഫാദേഴ്‌സ് ഡേയില്‍ സണ്ണിയുടേയും കുഞ്ഞിന്റെയും ചിത്രം പങ്കുവച്ച് ഡാനിയേല്‍ വെബ്ബര്‍; പിന്നാലെ സദാചാര സൈബര്‍ ആക്രമണം


ഫാദേഴ്‌സ് ഡേയില്‍ ഭാര്യയായ സണ്ണി ലിയോണിനും മകള്‍ നിഷയ്ക്കുമൊപ്പം ചിത്രം പങ്കുവച്ചതാണ് ഡാനിയേല്‍ വെബ്ബര്‍. പിന്നാലെ നേരിടേണ്ടിവന്നത് കടുത്ത സൈബര്‍ ആക്രമണം. മൂവരും വസ്ത്രം ധരിച്ചത് ശരിയായില്ല എന്നതാണ് ‘സദാചാര സംരക്ഷകര്‍’ ചിത്രത്തില്‍ കണ്ടെത്തിയ കുറ്റം.

“ഇന്ന് ഫാദേഴ്‌സ് ഡേ. ഒരാള്‍ക്ക് ഭാവനയില്‍ കാണാവുന്നതിലും അപ്പുറമുള്ള സ്‌നേഹം. നിഷയേയും എന്നേയും കണ്ടുമുട്ടിയതിനും ഇത്രയും സ്‌നേഹിച്ചതിനും നന്ദി. ഏറ്റവും നല്ലതെന്തെന്ന് നിനക്കറിയാം. എന്നെന്നേയ്ക്കുമായി എന്റെ ഹൃദയം അവള്‍ കവര്‍ന്നു”, വെബ്ബര്‍ കുറിച്ചു.

എന്നാല്‍ ചിത്രത്തില്‍ അല്‍പ വസ്ത്രത്തിലെത്തിയത് ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിച്ചതല്ല എന്നതാണ് ചിലരുടെ കണ്ടെത്തല്‍. നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നുവെന്നും നിങ്ങളില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നില്ല എന്നും പറഞ്ഞ് സണ്ണിയുടെ കുടുംബത്തെ ചിലര്‍ അപമാനിക്കുന്നു. എന്നാല്‍ ഡാനിയേലിനേയും സണ്ണിയേയും അനുമോദിച്ചും നിരവധി പേര്‍ രംഗത്തെത്തി.

DONT MISS
Top