പാലക്കാട് കൊല്ലങ്കോട് റോഡരികില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട്: പാലക്കാട് പുതുനഗരം കൊല്ലങ്കോട് റോഡരികില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. റെയില്‍വേ ട്രാക്കിനു സമീപമാണു മൃതദേഹം കണ്ടെത്തിയത്. തത്തമംഗലം കുറ്റിക്കാട് ബേബിയുടെ മകന്‍ ജിബിന്‍ (18) ആണ് മരിച്ചത്. ബന്ധുക്കള്‍ എത്തിയാണ് ജിബിനെ തിരിച്ചറിഞ്ഞത്.

മൃതദേഹത്തിന്റെ സമീപത്തായി അവശനിലയില്‍ മറ്റൊരു യുവാവിനെയും കണ്ടെത്തി. ജിബിന്റെ സുഹൃത്താണെന്ന് കരുതുന്ന യുവാവിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.

DONT MISS
Top