ഫാദേഴ്‌സ് ഡേയില്‍ സ്‌പെഷ്യല്‍ ടീസറുമായി ടൊവിനോയുടെ ‘തീവണ്ടി’

കൊച്ചി: ഫാദേഴ്‌സ് ഡേയില്‍ ടൊവിനോ ചിത്രം ‘തീവണ്ടി’യുടെ പ്രത്യേക ടീസര്‍ പുറത്തിറക്കി. ഫെലിനി ടിപി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംയുക്ത മേനോനാണ് നായികയായി വേഷമിടുന്നത്. 48 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസര്‍.

തികഞ്ഞ ഒരു രാഷ്ട്രീയ ആക്ഷേപ ഹാസ്യമാണ് തീവണ്ടി. വിനി വിശ്വ ലാലാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂണ്‍ 29ന് ചിത്രം തിയേറ്ററുകളിലെത്തും.

DONT MISS
Top