കേരളത്തിലെ യുഡിഎഫിന്റെ രാഷ്ട്രീയം ഏറ്റവും വലിയ തകര്‍ച്ചയിലാണെന്ന് എംഎം മണി

എംഎം മണി

കൊച്ചി: കേരളത്തിലെ യുഡിഎഫിന്റെ രാഷ്ട്രീയം ഏറ്റവും വലിയ തകര്‍ച്ചയിലും പ്രതിസന്ധിയിലും എത്തിയിരിക്കുകയാണെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി അദ്ദേഹം രംഗത്തെത്തിയത്.

‘ഇപ്പോള്‍ പരസ്യമായ വിഴുപ്പലക്കലാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. യുവ എംഎല്‍എമാരെല്ലാം ഉമ്മന്‍ചാണ്ടിയുടേയും, എംഎം ഹസന്റെയും രമേശ് ചെന്നിത്തലയുടേയും വഴിപിഴച്ച നീക്കത്തിനെതിരെ ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്, പരസ്യമായ വിഴുപ്പലക്കല്‍ പാടില്ല എന്ന് നിഷ്‌കര്‍ഷിച്ചു. പക്ഷെ അതിനെ വെല്ലുവിളിച്ചുകൊണ്ടാണ് കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായ വിഎം സുധീരന്‍ ഗുരുതരമായ ആക്ഷേപം ഉയര്‍ത്തിയിരിക്കുന്നത്’, എംഎം മണി പറഞ്ഞു.

ഈ നിലയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലെ യുഡിഎഫിന്റെ രാഷ്ട്രീയത്തിനകത്ത് പുളിച്ചുനാറുന്ന ആക്ഷേപങ്ങളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും, കോണ്‍ഗ്രസിന്റെ ശരിയായ പൊയ്മുഖം എടുത്തുകാട്ടുന്ന കാര്യങ്ങളാണ് സമീപ നാളില്‍ ഉയര്‍ന്നുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

DONT MISS
Top