കാസര്‍ഗോട്ടെ പ്രമാദമായ ഫഹദ് വധകേസില്‍ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി; ശിക്ഷാവിധി നാളെ

കാസര്‍ഗോഡ്: കാസര്‍ഗോട്ടെ പ്രമാദമായ ഫഹദ് വധകേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതികണ്ടെത്തി. മൂന്നാംതരം വിദ്യാര്‍ഥിയായിരുന്ന ഫഹദ് സഹോദരിക്കൊപ്പം സ്‌കൂളില്‍ പോകവെയാണ് അതിദാരുണമായി കൊലചെയ്യപ്പെട്ടത്. പ്രതിക്കുള്ള ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും.

2015 ജൂലൈ 9ന് കല്യോട്ടിന് സമീപത്തെ ചാന്തന്‍മുള്ളിയിലാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. കല്യോട്ട് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാംതരം വിദ്യാര്‍ഥിയായിരുന്ന ഫഹദ് സഹോദരിക്കൊപ്പം സ്‌കൂളിലേക്ക് പോകവെയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന ഇരിയ സ്വദേശി കണ്ണോത്തെ വിജയന്‍ ഫഹദിനെ കത്തിയുപയോഗിച്ച് കഴുത്തിനും പുറത്തും വെട്ടുകയായിരുന്നു.

കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തുകയും രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്ന ഫഹദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച വിജയനെ നാട്ടുകാരാണ് പിടികൂടി പൊലീസിലേല്‍പ്പിച്ചത്.

കാസര്‍കോട് അഡി. സെഷന്‍ കോടതി ജഡ്ജി ശശികുമാറാണ് പ്രതി കുറ്റകാരനെന്ന് കണ്ടെത്തിയത്. കേസ്സില്‍ 90 ദിവസത്തിനകം തന്നെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അന്നത്തെ ഹൊസ്ദുര്‍ഗ്ഗ് സിഐയായിരുന്ന യു പ്രേമനായിരുന്ന അന്വേഷണ ചുമതല. പ്രൊസിക്യൂഷന് വേണ്ടി നാല്‍പത് പേരെ വിസ്തരിച്ചു. സംസ്ഥാന തലത്തില്‍ തന്നെ ഏറെ ചര്‍ച്ചാ വിഷയമായ കേസ്സിലെ വിധി നാളെ പ്രഖ്യാപിക്കും

DONT MISS
Top