കാണാതായ സ്ത്രീയെ പെരുമ്പാമ്പ് വിഴുങ്ങിയ നിലയില്‍ (വീഡിയോ)


ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ മധ്യവയസ്‌കയായ സ്ത്രീയെ പെരുമ്പാമ്പ് വിഴുങ്ങി. ഇ​ന്തോ​നേ​ഷ്യ​യി​ലെ മു​ന ദ്വീ​പി​ലെ സു​ല​വേ​സി തീ​ര​ത്തെ പെ​ർ​ഷ്യാ​പ​ൻ ല​വേ​ല ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. വാ ​തി​ബ എ​ന്ന അമ്പത്തിനാലുകാരിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.

വ്യാഴാഴ്ച രാത്രിയില്‍ തോട്ടത്തില്‍ പച്ചക്കറി ശേഖരിക്കാനായി പോയ വാ ​തി​ബയെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്ത്രീയെ പെരുമ്പാമ്പ് വിഴുങ്ങിയതായി മനസിലായത്. നാട്ടുകാര്‍ പെരുമ്പാമ്പിനെ പിടികൂടി വയറുകീറിയപ്പോള്‍ വാ ​തി​ബയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

വാ തിബയ്ക്കായി ബന്ധുക്കളും നാട്ടുകാരും തെരച്ചില്‍ നടത്തുന്നതിനിടെ തോട്ടത്തില്‍ ഒരു വലിയ പെരുമ്പാനെ കണ്ടെത്തുകയായിരുന്നു. വാ തിബയുട െൈകയിലുണ്ടായിരുന്ന കത്തി പാമ്പിന് സമീപത്ത് കിടക്കുന്നത് കണ്ടതോടെയാണ് തെരച്ചില്‍ നടത്തുന്നവര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് പാമ്പിനെ പിടികൂടി വയറ് കീറി പരിശോധിക്കുകയായിരുന്നു.

ഏഴുമീറ്റര്‍ നീളമുണ്ടായിരുന്ന കൂറ്റന്‍ പെരുമ്പാമ്പിന്റെ വയറുകീറിയപ്പോള്‍ നാട്ടുകാര്‍ സംശയിച്ചപോലെ വാ തിബയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സ്ത്രീയുടെ തല ആദ്യം വിഴുങ്ങിയ പെരുമ്പാമ്പ് തുടര്‍ന്ന് ശരീരം അപ്പാടെ അകത്താക്കുകയായിരുന്നുവെന്ന് പ്രദേശത്തെ പൊലീസ് തലവന്‍ അറിയിച്ചു.

മുന ദ്വീപിലെ സുലവേസി കൂറ്റന്‍ പെരുമ്പാമ്പുകള്‍ നിരവധിയുള്ള പ്രദേശമാണ്. ഇന്തോനേഷ്യയിലും അയല്‍രാജ്യമായ ഫിലിപ്പൈന്‍സിലും ആറടിയലധികം നീളമുള്ള പെരുമ്പാമ്പുകള്‍ ധാരാളമുണ്ട്. ഇവിടെ നിന്ന് നേരത്തെയും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ സുലവെസിയില്‍ കൂറ്റന്‍ പെരുമ്പാമ്പ് അക്ബര്‍ എന്ന യുവ കര്‍ഷകനെ വിഴുങ്ങിയ സംഭവമുണ്ടായിരുന്നു. കൃഷിസ്ഥലത്ത് വിളവെടുക്കുന്നതിനിടെയാണ് അക്ബറിനെ കാണാതായത്. ഇരുപത്തിമൂന്ന് അടിയോളം നീളം വരുന്ന പെരുമ്പാമ്പാണ് അക്ബറിനെ വിഴുങ്ങിയത്. വയര്‍ കീറി പുറത്തെടുക്കുമ്പോള്‍ അഴുകിയ നിലയിലായിരുന്നു അക്ബറിന്റെ മൃതദേഹം.

DONT MISS
Top