അര്‍ജന്റീനയെ വിറപ്പിച്ച്  സമനിലയില്‍ കുരുക്കി നവാഗതരായ ഐസ്‌ലന്‍ഡ്; പെനാല്‍റ്റി പാഴാക്കി മെസി

ഐസ്‌ലന്‍ഡിനുവേണ്ടി ലോകകപ്പിലെ ആദ്യഗോള്‍ നേടുന്ന ആല്‍ഫ്രഡ്  ഫിന്‍ബോഗ്‌സണ്‍

മോസ്‌കോ: കിരീടപ്രതീക്ഷയുമായി ഇത്തവണയും ലോകകപ്പിനെത്തിയ സൂപ്പര്‍ ടീം അര്‍ജന്റീനയ്ക്ക് സമനിനലക്കുരുക്കി നവാഗതരായ ഐസ്‌ലന്‍ഡ്. ഒരു ഗോള്‍ വീതം ഇരു ടീമുകളും നേടി.  63-ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി മെ​സി പാ​ഴാ​ക്കി​യ​താ​ണ് മ​ത്സ​ര​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്.

19 -ാം മിനിറ്റില്‍ സെര്‍ജിയോ അഗ്വേറയിലൂടെ അര്‍ജന്റീനയാണ് ലീഡ് നേടിയത്. എന്നാല്‍ ഏറെ വൈകാതെ 23 -ാം മിനറ്റില്‍ തന്നെ ആല്‍ഫ്രഡ്  ഫിന്‍ബോഗ്‌സണിലൂടെ ഐസ്‌ലന്‍ഡ് ഗോള്‍ മടക്കി. പിന്നീട് ഈ ലോകകപ്പിലെ തങ്ങളുടെ ആദ്യകളി ജയത്തോടെ തുടങ്ങാന്‍ സൂപ്പര്‍താരം മെസിയുടെ അര്‍ജന്റീന കൈമെയ് മറന്ന് പോരാടിയെങ്കിലും ഐസ്‌ലന്‍ഡ് ലീഡ് വഴങ്ങിയില്ല.

ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് യൂറോപ്യന്‍ രാജ്യമായ ഐസ്‌ലന്‍ഡ് കളിക്കാനെത്തുന്നത്. ഇത്തവണ ഐസ്‌ലന്‍ഡ് കറുത്തകുതിരകളാകുമെന്ന് ചില ഫുട്‌ബോള്‍ വിദഗ്ധരുടെ പ്രവചനം ശരായാകാമെന്ന് ഉറപ്പിക്കുന്നതായിരുന്നു ലോകകപ്പിലെ തങ്ങളുടെ ആദ്യമത്സരത്തിലെ ഐസ്‌ലന്‍ഡിന്റെ പ്രകടനം.

DONT MISS
Top