യുവാവിനെ മര്‍ദ്ദിച്ച സംഭവം; ഗണേഷ് കുമാറിനെതിരെ നിയമാനുസൃതമായ നടപടി സ്വീകരിക്കണം എന്ന് സുധീരന്‍

വിഎം സുധീരന്‍

തിരുവനന്തപുരം: കെബി ഗണേഷ് കുമാര്‍ എംഎല്‍എയ്ക്ക് എതിരെയുള്ള കേസ് ഒതുക്കിത്തീര്‍ക്കാന്‍ പൊലീസിലെ ഉന്നതര്‍ ശ്രമിക്കുന്നതായി വന്നിട്ടുള്ള മാധ്യമവാര്‍ത്തകള്‍ അതീവ ഗൗരവത്തോടെ കാണേണ്ടതാണെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. കാറിന് സൈഡ് കൊടുത്തില്ല എന്ന കാരണത്താല്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ എംഎല്‍എയ്‌ക്കെതിരെ നിസാര വകുപ്പുകള്‍ പ്രകാരം കേസെടുത്തപ്പോള്‍ മര്‍ദനമേറ്റ യുവാവിന്റെ പേരില്‍ കടുത്ത വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത് എന്നും ആക്ഷേപമുണ്ട്.

ഇതെല്ലാം കേരള പൊലീസിന് വീണ്ടും നാണക്കേട് വരുത്തിയിരിക്കുകയാണ്. നിയമം എല്ലാവര്‍ക്കും ബാധകമാണ്. എംഎല്‍എക്കെതിരെ നിയമാനുസൃതമായ നടപടി സ്വീകരിക്കണം. അല്ലെങ്കില്‍ അത് നിയമംവാഴ്ചയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയായിട്ടേ കാണാനാകൂ. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തന്നെ ഇടപെട്ട് നീതി ഉറപ്പ് വരുത്തണമെന്നും സുധീരന്‍ പറഞ്ഞു.

DONT MISS
Top