കാലവര്‍ഷക്കെടുതി; ആശുപത്രികളില്‍ മതിയായ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

കെകെ ശൈലജ

തിരുവനന്തപുരം: കാലവര്‍ഷക്കെടുതി ശക്തമായ സാഹചര്യത്തില്‍ അടിയന്തരഘട്ടങ്ങളെ നേരിടാന്‍ സജ്ജമാകണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി കെകെ ശൈലജ നിര്‍ദേശം നല്‍കി.

ഇതിനായി ആശുപത്രികളില്‍ മതിയായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നിടത്ത് മതിയായ മെഡിക്കല്‍ സേവനം ഉറപ്പുവരുത്തുമെന്നും പകര്‍ച്ചവ്യാധികളും മറ്റും പടര്‍ന്നുപിടിക്കുന്നത് തടയാനുള്ള മുന്‍കരുതലും കൈക്കൊള്ളും എന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരനടപടികള്‍ തുടങ്ങിയിട്ടുണ്ട്. കാലവര്‍ഷക്കെടുതി നേരിടുന്നതിന് അടിയന്തരനടപടികള്‍ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും കളക്ടമാര്‍ക്കും മുഖ്യമന്ത്രിയും നിര്‍ദേശം നല്‍കി.

DONT MISS
Top